തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശസർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പിന് മാർച്ച് 31 വരെ അപേക്ഷിക്കാം.

To advertise here,

https://odepc.kerala.gov.in/unnathi എന്ന ലിങ്ക് വഴിയും പട്ടികജാതി, വർഗവകുപ്പുകളുടെ വെബ്സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. സ്‌കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപവരെ ലഭിക്കും. കൂടാതെ നിബന്ധനകൾക്കു വിധേയമായി പലിശരഹിതവായ്പയും നൽകും.

പെൺകുട്ടികൾ, ശാരീരികവൈകല്യമുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണനയുണ്ട്. ടൈംസ് ഹയർ എജുക്കേഷൻ റാങ്കിങ് പ്രകാരം ആദ്യ 500 റാങ്കിലുള്ള സർവകലാശാലകളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുക.