തിരുവനന്തപുരം: പഠിപ്പിക്കാൻ ആളില്ലെങ്കിൽ കോളേജുകളിൽ ഇനി വിരമിച്ച അധ്യാപകരെയും നിയമിക്കാൻ വ്യവസ്ഥ. അക്കാദമികയോഗ്യതയില്ലെങ്കിലും വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരെ അധ്യാപകരായി നിയോഗിക്കാനുള്ള ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ നടപ്പാക്കാമെന്നും നാലുവർഷബിരുദം പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശചെയ്തു.
നാലുവർഷബിരുദത്തിന്റെ പേര് ‘ഫ്ളെക്സിബിൾ ഗ്രാജ്വേറ്റ് പ്രോഗ്രാം’ എന്നാക്കി മാറ്റും. മൂന്നുവർഷബിരുദത്തിന് 132, നാലുവർഷത്തിന് 176 എന്നിങ്ങനെ ക്രെഡിറ്റ് പരിഷ്കരിച്ചു. മൊത്തം ക്രെഡിറ്റിന്റെ 40 ശതമാനം ഓൺലൈൻ കോഴ്സുകൾവഴി നേടാമെന്നതാണ് മറ്റൊരു മാറ്റം. ഒരു പേപ്പറിന് നാലു ക്രെഡിറ്റാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് നാലാംവർഷത്തേക്കുകടക്കാൻ യു.ജി.സി. വ്യവസ്ഥയനുസരിച്ച് 120 ക്രെഡിറ്റ് നേടിയാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ. അതായത്, മൂന്നുപേപ്പർ തോറ്റവർക്കും നാലാംവർഷത്തേക്കുചേരാൻ തടസ്സമില്ല.
സഹകരണ, തദ്ദേശ, വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവും. സംസ്ഥാനതലത്തിലുള്ള ഇന്റേൺഷിപ്പ് പാനൽവഴിമാത്രം പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള അപര്യാപ്തത പരിഹരിക്കാനാണ് ഈ ശുപാർശ.
കോളേജുകൾക്ക് അതതു ജില്ലയിലെ സൊസൈറ്റികൾ, തദ്ദേശവ്യവസായം, അക്ഷയ-ഐ.ടി. ഹബ്ബുകൾ തുടങ്ങിയവയൊക്കെ ഇന്റേൺഷിപ്പിനായി അധികാരപ്പെടുത്താം. വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവരെ പഠിപ്പിക്കാൻ നിയോഗിക്കുന്ന സംവിധാനമാണ് യു.ജി.സി. നിർദേശിച്ചിട്ടുള്ള പ്രൊഫസർ ഓഫ് പ്രാക്ടീസ്.
ഈ പരിഷ്കാരങ്ങൾക്കുപുറമേ, ഓൺലൈൻ പഠനംവഴി 40 ശതമാനം ക്രെഡിറ്റ് നേടാമെന്ന വ്യവസ്ഥയും കോളേജ് അധ്യാപകനിയമനങ്ങൾ കുറയ്ക്കാൻ വഴിയൊരുക്കുമെന്നാണ് ആശങ്ക.
Content Highlights: A government-appointed expert committee has recommended major reforms to Kerala's four-year degree program, including renaming it to 'Flexible Graduate Program,
Published: 19 Nov 2026, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented