2027-28 സാമ്പത്തിക വർഷത്തേക്ക് 8,254 ഒഴിവുകൾ നികത്താൻ പഞ്ചാബ് നാഷണൽ ബാങ്ക്. നേരിട്ടുള്ള നിയമനത്തിലൂടെയും ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലൂടെയുമാണ് ഒഴിവുകൾ നികത്തുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരമാണിത്.

To advertise here,

പ്രധാന തസ്തികകളും ഒഴിവുകളും:

  • ഓഫീസർ വിഭാഗം (JMG Scale-I): ആകെ 4,380 ഒഴിവുകളാണുള്ളത്. ഇതിൽ 1,941 എണ്ണം നേരിട്ടുള്ള നിയമനവും 2,439 എണ്ണം ജീവനക്കാർക്കുള്ള പ്രൊമോഷൻ വഴിയുമാണ് നികത്തുക.

  • ക്ലറിക്കൽ വിഭാഗം: ആകെ 3,874 ഒഴിവുകളിൽ 2,906 എണ്ണം നേരിട്ടുള്ള നിയമനത്തിനായി നീക്കിവച്ചിരിക്കുന്നു. ബാക്കി 968 ഒഴിവുകൾ പ്രൊമോഷൻ വഴി നികത്തും.

നേരിട്ടുള്ള നിയമനത്തിലെ പ്രധാന തസ്തികകൾ:

  • പ്രൊബേഷണറി ഓഫീസർ/മാനേജ്‌മെന്റ് ട്രെയിനി (PO/MT): 1,046

  • ലോക്കൽ ബാങ്ക് ഓഫീസർ: 750

  • ടെക്നിക്കൽ സ്ട്രീം: 145

ഓരോ സർക്കിളിലെയും പ്രൊമോഷൻ ഒഴിവുകളുടെ കൃത്യമായ കണക്കുകൾ പിന്നീട് പുറത്തുവിടും. സ്ഥാനക്കയറ്റത്തിനായി അർഹരായ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ. മേത്ത അറിയിച്ചു.