അന്താരാഷ്ട്ര തലത്തിൽ പ്രവൃത്തിപരിചയം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ, റിസർച്ച് എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് മികച്ച അവസരമായിരിക്കും.

To advertise here,

അപേക്ഷിക്കാനുള്ള യോഗ്യതകൾ:

  • പ്രായപരിധി: കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
  • വിദ്യാഭ്യാസ യോഗ്യത: നിലവിൽ ബിരുദം , ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ പിഎച്ച്.ഡി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അല്ലെങ്കിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

  • ഭാഷാ നൈപുണ്യം: ഇംഗ്ലീഷ്, ഫ്രഞ്ച്, അല്ലെങ്കിൽ സ്പാനിഷ് എന്നീ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണം.

മറ്റ് പ്രധാന വിവരങ്ങൾ

  • തിരഞ്ഞെക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
  • ഫണ്ട് അനുസരിച്ച് യാത്രാ ചെലവുകൾക്കും വിസ ചെലവുകൾക്കുമുള്ള ധനസഹായവും ലഭ്യമാക്കും.

  • വിസ അപേക്ഷകൾക്ക് ആവശ്യമായ സപ്പോർട്ടിങ് രേഖകൾ യുണിസെഫ് നൽകുന്നതാണ്.

  • കാലാവധി: ആറ് ആഴ്ച മുതൽ 26 ആഴ്ച വരെ (ആവശ്യാനുസരണം).

  • രീതി: ഫുൾ ടൈം അല്ലെങ്കിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാം. തസ്തികകൾക്ക് അനുസരിച്ച് നേരിട്ടോ റീമോട്ട് രീതിയിലോ പ്രവർത്തിക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ UNICEF Careers Portal സന്ദർശിച്ച് ഒഴിവുകൾ പരിശോധിച്ച ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ തസ്തിക തിരഞ്ഞെടുത്ത് സി.വി, കവർ ലെറ്റർ എന്നിവ നൽകി അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ്. ഓരോ തസ്തികയുടെയും അവസാന തീയതിയും യോഗ്യതകളും വ്യത്യസ്തമായതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക.