മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് നീറ്റ് പിജി രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് നടപടികൾ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി താൽക്കാലികമായി നിർത്തിവെച്ചു. കോടതിയിൽ നിന്ന് ആവശ്യമായ വ്യക്തതയോ നിർദ്ദേശങ്ങളോ ലഭിച്ച ശേഷം മാത്രമേ ഫലം പ്രഖ്യാപിക്കുകയുള്ളൂ എന്ന് സമിതി അറിയിച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
നവംബർ 17-ന് പുറത്തിറക്കിയ നോട്ടീസിലാണ് എംസിസി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നൽകിയ റിട്ട് ഹർജിയിലും അനുബന്ധ ഹർജികളിലുമാണ് കോടതി ഉത്തരവ്. എംസിസി, സെന്റാക് എന്നിവ വഴിയുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ടതാണ് കേസ്.
മുൻ നിശ്ചയിച്ച പ്രകാരം നവംബർ 16-ന് താൽക്കാലിക ഫലവും നവംബർ 17-ന് അന്തിമ ഫലവും പ്രഖ്യാപിക്കേണ്ടതായിരുന്നു. നവംബർ 18 മുതൽ 24 വരെ കോളേജുകളിൽ റിപ്പോർട്ട് ചെയ്യാനും നവംബർ 25-ന് രേഖകൾ പരിശോധിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കോടതി ഉത്തരവോടെ ഈ സമയക്രമം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
രണ്ടാം റൗണ്ട് കൗൺസിലിങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തുടർവിവരങ്ങൾക്കായി mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം പരിശോധിക്കണമെന്ന് എംസിസി നിർദ്ദേശിച്ചു. അലോട്ട്‌മെന്റ് റദ്ദാക്കിയിട്ടില്ലെന്നും കോടതി നിർദ്ദേശം ലഭിച്ചാലുടൻ ഫലം പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The Medical Counselling Committee (MCC) has temporarily put the NEET PG Round 2 seat allotment results on hold following an interim order from the Madras High Court
Published: 18 Nov 2026, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented