ന്യൂഡൽഹി: ഇന്ത്യയിലെ അക്കാദമിക് ഗവേഷകർക്ക് ഒരു വർഷത്തേക്ക് ചാറ്റ് ജി.പി.ടി. പ്ലസ് സൗജന്യമായി നൽകുമെന്ന് ഓപ്പൺ എ.ഐ.

To advertise here,

തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ശാസ്ത്രം, ഗണിതശാസ്ത്രം, എൻജിനിയറിങ് മേഖലകളിലെ ഗവേഷകർക്കും പോസ്റ്റ്ഡോക്ടറൽ ഗവേഷകർക്കുമാണ് അവസരം. ഓപ്പൺ എ.ഐ.യുടെ റിസർച്ചർ ആക്സസ് പോർട്ടൽവഴി നവംബർ 30 മുതൽ അപേക്ഷിക്കാം. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമത്തിലാകും തിരഞ്ഞെടുപ്പ്. ഒരു ഗ്രാന്റിലൂടെ അപേക്ഷകനും രണ്ട് സഹപ്രവർത്തകർക്കും സൗകര്യം ഉപയോഗിക്കാം. ആഗോളതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.