ന്യൂഡൽഹി: യു.ജി.സി.-നെറ്റ് ജൂൺ സെഷൻ പരീക്ഷയുടെ 84 വിഷയങ്ങളിലെ പ്രൊവിഷണൽ ഉത്തര സൂചിക ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധീകരിച്ചു. 18-ന് രാത്രി 11.59 വരെ ചാലഞ്ച് വിൻഡോ തുറന്നിരിക്കുമെന്ന് എൻ.ടി.എ. അറിയിച്ചു. ഒരു ചോദ്യത്തിന് 200 രൂപ വീതമാണ് ചാലഞ്ച് ചെയ്യാനുള്ള ഫീസ്. ഇത് 18-ന് രാത്രി 11.59-നകം അടച്ചിരിക്കണം. വിവരങ്ങൾക്ക്: ugcnet.nta.nic.in
ബാക്കി മൂന്ന് വിഷയങ്ങൾക്ക് (ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി) ചോദ്യപ്പേപ്പറുകളിലെ പിഴവുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമിതിയുണ്ടാക്കി. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ മൂന്ന് വിഷയങ്ങൾക്കായി പിന്നീട് പ്രത്യേക നോട്ടീസിറക്കും. ഔദ്യോഗിക വെബ്സൈറ്റിൽ വരുന്നതല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് എൻ.ടി.എ. അറിയിച്ചു.
സി.എസ്.ഐ.ആർ. നെറ്റ് വിദ്യാർഥികൾക്കും ഉത്തരസൂചിക പരിശോധിച്ച് പരാതികൾ അറിയിക്കാം. വിവരങ്ങൾക്ക്: csirnet.nta.nic.in
നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ ഇത്തവണ നെറ്റ് പരീക്ഷയിലും ക്രമക്കേടുകളുണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. സോഷ്യോളജി ചോദ്യക്കടലാസ് ചോർന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇംഗ്ലീഷ് പരീക്ഷയിൽ 2024-ലെ ചോദ്യക്കടലാസിലെ 67 ചോദ്യങ്ങൾ ആവർത്തിച്ചു, സോഷ്യോളജി പരീക്ഷയിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടായി, പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകൾ, അക്കാദമിക് പദങ്ങൾ തുടങ്ങിയവ തെറ്റിക്കൊടുത്തു, സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുമായി വിദ്യാർഥികളും വിദ്യാഭ്യാസവിദഗ്ധരും രംഗത്തെത്തിയിരുന്നു. ഈ പരാതികൾ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്.
ജൂൺ 22 മുതൽ 30 വരെയാണ് യു.ജി.സി. നെറ്റ് പരീക്ഷ നടന്നത്. സാധാരണ, പരീക്ഷകഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനവും ഉണ്ടാകും.
Content Highlights: NTA released provisional answer keys for 84 subjects of the UGC NET June session., Challenge window is open until the 18th at 11:59 PM with a fee of Rs 200 per question.
Published: 17 Aug 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented