അറുപതൊക്കെ കഴിഞ്ഞപ്പോഴാണോ ടൂർ പോകുന്നത്...? തീർഥയാത്രയായിരിക്കുമല്ലേ...? കാലം ഈ ചോദ്യങ്ങളെ തിരുത്തിയിരിക്കുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് ഈ പ്രായത്തിലുള്ളവരുടെ വിനോദയാത്ര ബന്ധുവീടുകളിലേക്ക് കൂടിയുള്ളതായിരുന്നെങ്കിൽ ഇന്നത് മാറി. കേരളത്തിൽനിന്ന് ശ്രീലങ്ക മുതൽ അന്റാർട്ടിക്കയിലേക്ക് വരെ ടൂർ പോകുന്നവരുടെ എണ്ണം കൂടുകയാണ്. ഏഴ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും മലയാളികൾ പറക്കുകയാണ്. ഇതിൽ ഏറെപ്പേരും 60 കഴിഞ്ഞവരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കോവിഡിനു ശേഷമാണ് യാത്ര എന്നത് മലയാളികളുടെ തലയ്ക്കു പിടിച്ചത്.
മാതാപിതാക്കളുടെ സമ്പാദ്യം ആവശ്യമില്ലാത്ത വിധം മക്കളിൽ ഏറെപ്പേരും നല്ല നിലയിലായതും ഈ യാത്രാ ബൂമിന് കാരണമാണ്. അവരവരുടെ ആരോഗ്യത്തിനിണങ്ങും വിധം കാലാവസ്ഥയും സീസണും ഒക്കെ നോക്കി പ്ലാൻ ചെയ്താണ് എല്ലാവരും യാത്ര ചെയ്യുന്നതെന്ന് മാത്രം. ആഹാരരീതികൾ സമ്പന്നമാവുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണ ഭൂരിപക്ഷം പേർക്കും ലഭ്യമാവുകയും ചെയ്തപ്പോൾ ശരാശരി ആയുർദൈർഘ്യം വർധിച്ചതുമൊരു കാരണമാണ്.
വിനോദയാത്രപോലെ തന്നെ ദൈർഘ്യവും അനുഭവസമ്പന്നവുമായ വമ്പൻ യാത്രകൾ ഇന്ത്യയ്ക്കകത്തും നടത്താമെന്ന് ആളുകൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മുൻകാലങ്ങളിൽ ഇന്ത്യ എന്നാൽ കാശ്മീരും ആഗ്രയും മാത്രമായിരുന്നെങ്കിൽ 'ഒരു നേഷൻ ഒരായിരം ഡെസ്റ്റിനേഷനുകൾ' എന്ന് വിളിക്കാവുന്ന വിധം യാത്രയുടെ വിശാലമായ ഭൂപടമാണ് ഇന്ത്യ ഇന്ന് തുറന്നിടുന്നത്. ഗ്രൂപ്പ് ടൂറുകൾ മാത്രമല്ല സോളോ ട്രിപ്പുകളും സ്ത്രീകൾ മാത്രമായുള്ള ഗ്രൂപ്പ് ടൂറുകളും സാധാരണയായിരിക്കുന്നു.
ബന്ധുമിത്രാദികളെ സന്ദർശിക്കാൻ, മക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ, ഷോപ്പിങ്ങിന് ഉൾപ്പെടെ വിദേശയാത്രകൾക്ക് കാരണങ്ങളേറെ. വിമാനയാത്ര അതീവസാധാരണമായതും എടുത്തു പറയേണ്ട സംഗതിയാണ്. ഇവയെല്ലാം ചേർന്ന് കോവിഡിന് ശേഷമുള്ള വിനോദസഞ്ചാര ബൂമിനെ പൂർവാധികം ശക്തമാക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ആളുകൾ ഇന്ന് വിനോദയാത്ര നടത്തുന്നു. തിരിച്ചടയ്ക്കാവുന്ന ചെറിയ വായ്പകളെ ആശ്രയിച്ചും ആളുകൾ ഇന്ന് യാത്രകൾ പ്ലാൻ ചെയ്യുന്നു. ജീവിതം ഉല്ലസിക്കാൻ കൂടിയുള്ളതാണെന്ന് കൂടുതൽ ആളുകൾ തിരിച്ചറിയുന്നു.
ഒരേ വൈബുള്ളവരും ഒരുമിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. 50 - നു താഴെയുള്ളവർക്കിടയിലാകട്ടെ ഫാർ ഈസ്റ്റ്, മിഡ്ൽ ഈസ്റ്റ് തുടങ്ങിയ ഡെസ്റ്റിനേഷനുകളും ഇപ്പോഴും പ്രിയപ്പെട്ടവയായി തുടരുന്നു. ഇന്ത്യയിൽ അത്രയൊന്നും ജനപ്രിയമല്ലാതിരുന്ന ക്രൂസ് ടൂറിസമാണ് മറ്റൊരു ട്രെൻഡ്. കപ്പൽ യാത്ര 14 ദിവസം വരെ നീണ്ടാലും ആവേശകരമായി അതിനിറങ്ങിത്തിരിക്കുന്ന ഒട്ടേറെ ആളുകളാണ് ഇപ്പോൾ അന്വേഷണങ്ങളുമായി എത്തുന്നത്.
ടൂർ സംബന്ധമായ സംശയങ്ങൾക്ക് : cmd@santamonicafly.com
(സാന്റമോണിക്ക ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
Content Highlights: tourist boom @ 60
Published: 30 Sept 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented