തിങ്കളാഴ്ച്ചയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവര്‍ക്ക് 2024ന്റെ റാങ്കിങ് പട്ടിക പ്രസിദ്ധികരിച്ചത്. ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാലയാണ് നിയമസര്‍വകലാശാലകളില്‍ ആദ്യ റാങ്ക് നേടിയത്. 83.83 സ്‌കോറാണ് ഇവര്‍ നേടിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ മുന്‍നിരയിലേക്ക് എത്തുന്നത്.

To advertise here,

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി, നല്‍സാര്‍ ഹൈദരാബാദ്, ഡബ്യുബിഎന്‍യുജെഎസ് എന്നീ സ്ഥാപനങ്ങള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. എന്‍എല്‍യു ഡല്‍ഹി 77.48 സ്‌കോര്‍ നേടി. എന്‍എഎല്‍എസ്എആര്‍ ഹൈദരാബാദ് 77.05 സ്‌കോറാണ് നേടിയത്. ഡബ്യുഎന്‍യുജെഎസ് 76.39 സ്‌കോര്‍ നേടിയത്.

മുന്‍പന്തിയില്‍ നില്‍ക്കുന്ന നിയമസര്‍വകലാശാലകള്‍ പരിചയപ്പെടാം

  1. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, ബെംഗളൂരു
  2. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ന്യു ഡല്‍ഹി
  3. നല്‍സാര്‍ യൂണിവേഴ്‌സിറ്റി ലോ, ഹൈദരാബാദ്
  4. ദ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിഷ്യല്‍ സയന്‍സസ് കൊല്‍ക്കത്ത
  5. സിംബയോസിസ് ലോ സ്‌കൂള്‍, പൂനെ
  6. ജാമിയ മിലിയ ഇസ്ലാമിയ, ന്യുഡല്‍ഹി
  7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓറ് ടെക്‌നോളജി ഖരഗ്പൂര്‍
  8. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍
  9. ശിക്ഷ ഒ അനുസന്‍ധന്‍, ഭുവനേശ്വര്‍
  10. ബാബസാഹേബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റി, ലക്‌നൗ
  11. കല്ലിങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി, ഭുവനേശ്വര്‍
  12. സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സയന്‍സസ് ചെന്നൈ