തൃശ്ശൂർ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻ.ഐ.ആർ.എഫ്.) മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിട്ട് ഉന്നതവിദ്യാഭ്യാസവകുപ്പ്. സർവകലാശാലകളും കോളേജുകളുമുൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്.) പ്രഥമ റാങ്കിങ്ങിൽ പങ്കെടുത്തത്.

To advertise here,

സർവകലാശാലാതലത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി(കുസാറ്റ്)ക്കാണ് ഒന്നാംസ്ഥാനം. അക്കാദമികമികവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കുപട്ടിക മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചു. എൻ.ഐ.ആർ.എഫ്. മാനദണ്ഡങ്ങൾക്കു പുറമേ ശാസ്ത്രാഭിമുഖ്യം, മതേതരവീക്ഷണം സംബന്ധിച്ച മാനദണ്ഡങ്ങൾകൂടി സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങളായി ഉൾപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക പോർട്ടൽ (kirf.kshec.org/public/) സജ്ജീകരിച്ചിരുന്നു.

റാങ്കിങ് സംബന്ധിച്ച വിശദവിവരം ഈ പോർട്ടലിൽനിന്ന് ലഭിക്കും. ഓരോ മേഖലകൾ തിരിച്ചുള്ള സ്ഥാപനങ്ങളുടെ റാങ്കിങ്:

സർവകലാശാലകൾ

1. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി

2. കേരള സർവകലാശാല

3. എം.ജി. സർവകലാശാല

4. കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസ് സർവകലാശാല

5. കാലിക്കറ്റ് സർവകലാശാല

6. കണ്ണൂർ സർവകലാശാല

7. കേരള കാർഷിക സർവകലാശാല

8. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്

9. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി

10. നാഷണൽ യൂണിവേഴ്സിറ്റി ഓഫ്

അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്

216 ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളാണ് വിവരങ്ങൾ സമർപ്പിച്ചത്. ഇതിൽ ആദ്യത്തെ 100 സ്ഥാപനങ്ങളുടെ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 101 മുതൽ 150 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി.

കോളേജുകൾ റാങ്ക് ക്രമത്തിൽ

1. യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

2. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് (ഓട്ടോണമസ്), എറണാകുളം

3. സെയ്ന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്, എറണാകുളം)

4. സെയ്ന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ദേവഗിരി, കോഴിക്കോട്

5. എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി, കോട്ടയം

6. വിമലാ കോളേജ് (ഓട്ടോണമസ്), തൃശ്ശൂർ

7. സെയ്ന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട

8. മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), കോതമംഗലം

9. സി.എം.എസ്. കോളേജ് (ഓട്ടോണമസ്), കോട്ടയം

10. മഹാരാജാസ് കോളേജ്, എറണാകുളം

എൻജിനിയറിങ്‌ കോളേജ്

റാങ്കിങ്ങിൽ പങ്കെടുത്ത 72 എൻജിനിയറിങ്‌ കോളേജുകളിൽ അൻപതെണ്ണം പട്ടികയിൽ ഉൾപ്പെട്ടു. 51 മുതൽ 65 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയുമുണ്ട്. കോളേജുകൾ റാങ്ക് ക്രമത്തിൽ:

1. കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം

2. ഗവ. എൻജിനിയറിങ് കോളേജ്, തൃശ്ശൂർ

3. ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ്, കൊല്ലം

4. രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ്‌ ടെക്നോളജി (ഓട്ടോണമസ്), എറണാകുളം

5. മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്, കോതമംഗലം

ടീച്ചർ എജുക്കേഷൻ കോളേജ്

ടീച്ചർ എജുക്കേഷൻ കോളേജുകളെയും കെ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ ഉൾപ്പെടുത്തി. 72 കോളേജുകളാണ്‌ ഡേറ്റ സമർപ്പിച്ചത്.

1. ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്

2. ഫറോക്ക് ട്രെയിനിങ് കോളേജ്, കോഴിക്കോട്

3. പി.കെ.എം. കോളേജ് ഓഫ് എജുക്കേഷൻ, മടമ്പം, കണ്ണൂർ

4. സെയ്ന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഫോർ വിമൺ, എറണാകുളം

5. ശ്രീനാരായണ ട്രെയിനിങ് കോളേജ്, തിരുവനന്തപുരം

നഴ്‌സിങ് കോളേജ്

29 നഴ്‌സിങ്‌ കോളേജുകൾ ഡേറ്റസമർപ്പിച്ചതിൽ ഒരു കോളേജ് മാത്രമാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഗവ. നഴ്‌സിങ് കോളേജ്, തിരുവനന്തപുരമാണത്. രണ്ടുമുതൽ 10 വരെയുള്ള കോളേജുകളുടെ ബാൻഡ്പട്ടികയും തയ്യാറാക്കി.

അഗ്രിക്കൾച്ചറൽ ആൻഡ്‌ അലൈഡ്‌ കോളേജ്

1. കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്, വയനാട്

2. കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്, മണ്ണുത്തി, തൃശ്ശൂർ

3. കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര, തൃശ്ശൂർ

4. കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി, തിരുവനന്തപുരം

5. കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളാനിക്കര, തൃശ്ശൂർ