ഐബിഎമ്മിന്റെ മുൻ ഫെലോയും ഐബിഎം ഇന്ത്യയുടെ മുൻ ചീഫ് സയന്റിസ്റ്റുമായ പ്രൊഫ. സി. മോഹൻ ടെക്നോപാർക്കിൽ പ്രഭാഷണം നടത്തും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ടെക്‌നോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ആദ്യത്തേതാണ് ഇത്. 'ഇന്റലിജന്റ് കമ്പ്യൂട്ടിംഗിലെ ഡാറ്റാ മാനേജ്മെന്റ് പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം.

To advertise here,

എഐയും ഇന്റലിജന്റ് സിസ്റ്റങ്ങളും വൻതോതിലുള്ള ഡാറ്റയെ ആശ്രയിക്കുന്ന ഈ കാലത്ത്, ഫലപ്രദമായ ഡാറ്റാ മാനേജ്മെന്റ് എത്രത്തോളം നിർണായകമാണെന്നും വിശ്വാസയോഗ്യവും സുരക്ഷിതവുമായ ഇന്റലിജന്റ് സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിന് മികച്ച ഡാറ്റാ പ്രാക്ടീസുകൾ എന്തുകൊണ്ട് അത്യാവശ്യമാണെന്നും പ്രൊഫ. മോഹൻ വിശദീകരിക്കും.

ടെക്‌നോപാർക്കിന്റെ പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരിക്കും പരിപാടി നടക്കുക. രജിസ്‌ട്രേഷൻ ആവശ്യമില്ല. സാങ്കേതിക മേഖലയിലെ പ്രവർത്തകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും ഈ പ്രഭാഷണം.