പെന്റഗണ്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വാഷിങ്ടൺ: ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബിലുള്ള ഷജറാ തയ്യിബ സ്‌കൂളിൽ യു.എസ്. നടത്തിയ വ്യോമാക്രമണത്തിലേക്ക് നയിച്ചത് കാലഹരണപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങളും എ.ഐ. സഹായത്തോടെയുള്ള അതിവേഗ ലക്ഷ്യനിർണയ സംവിധാനത്തിലെ പിഴവുകളും ഉൾപ്പെടെയുള്ള കാരണങ്ങളാലെന്ന് റിപ്പോർട്ട്.
പെന്റഗൺ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉദ്ധരിച്ചുള്ള ബ്ലൂംബെർഗ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 120-ലേറെ കുട്ടികളുൾപ്പെടെ 160 പേരാണ് കൊല്ലപ്പെട്ടത്. യു.എൻ. ഉൾപ്പെടെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിക്കുകയും അമേരിക്കയ്‌ക്കെതിരേ അന്താരാഷ്ട്രതലത്തിൽ രോഷമുയരുകയും ചെയ്ത സംഭവമാണിത്.
ആക്രമണം നടന്ന സ്ഥലത്ത് നേരത്തേ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) സൈനിക കേന്ദ്രമുണ്ടായിരുന്നു. പിന്നീട് ഇവിടെ സ്‌കൂൾ ആരംഭിക്കുകയും മതിലുകളും പ്രത്യേക പ്രവേശനകവാടങ്ങളും കളിസ്ഥലവും ഉൾപ്പെടെ സിവിലിയൻ ഉപയോഗത്തിന്റെ വ്യക്തമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ഈ മാറ്റങ്ങൾ യു.എസിന്റെ പ്രധാന സൈനിക ഇന്റലിജൻസ് ഡേറ്റാബേസിൽ പുതുക്കപ്പെട്ടില്ല.
ഇറാനെതിരേയുള്ള ൈസനിക നടപടിയിൽ വലിയതോതിൽ വിവരങ്ങൾ ശേഖരിക്കാനും ലക്ഷ്യങ്ങൾ കണ്ടെത്താനും പലന്റിറിന്റെ മാവെൻ സ്മാർട്ട് സിസ്റ്റം ഉൾപ്പെടെയുള്ള എ.ഐ. സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. അതുപയോഗിച്ച് യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലേറെ ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. സമയപരിമിതി കാരണം കൂടുതൽ സമയം വേണ്ടിവരുന്ന ലക്ഷ്യനിർണയ നടപടികൾ അതിവേഗം പൂർത്തിയാക്കേണ്ടിവന്നു.
Content Highlights: Pentagon investigation reveals outdated intelligence caused the US airstrike on a school in Minab, southern Iran., The attack resulted in the deaths of over 160 people, including 120 children., AI systems like Palantir's Maven Smart System failed to update civilian changes at the former military site due to rushed timelines.
Published: 25 Sept 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented