
രാമനാട്ടുകര: പഠനമികവിനുള്ള സ്കോളർഷിപ്പിന് അപേക്ഷിച്ച് അഞ്ചുവർഷമായി കാത്തിരിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കി, 2023-24 വർഷം അപേക്ഷിച്ചവർക്ക് നൽകാൻ നീക്കം. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷനാണ് ഇതിനൊരുങ്ങുന്നത്. 2019-20 വർഷത്തിൽ അപേക്ഷിച്ച ആയിരത്തിലേറെ കുട്ടികൾ കാത്തിരിക്കെയാണ് 2023-24-ൽ അപേക്ഷിച്ച 1200-ഓളം കുട്ടികൾക്ക് ഇപ്പോൾ തുക വിതരണം ചെയ്യുന്നത്. കേരള കുംഭാര സമുദായസഭ (കെ.കെ.എസ്.)യിലെ അംഗങ്ങളുടെ മക്കളാണ് തുകയ്ക്കായി കാത്തിരിക്കുന്നത്. വിവിധ കോഴ്സുകളിൽ മികച്ചവിജയം നേടുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
22-ന് ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് എരഞ്ഞിപ്പാലം കമ്യൂണിറ്റിഹാളിൽ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ഈ സമയത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെ.കെ.എസ്. എസ്.എസ്.എൽ.സിക്ക് 2000 രൂപ, പ്ലസ്ടുവിന് 3000 രൂപ, ബിരുദത്തിന് 4000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ്. മെഡിക്കൽ-എൻജിനിയറിങ് പരിശീലന ഗ്രാൻറ്‌് തുകയും വിതരണം ചെയ്യുന്നുണ്ട്.
2019-20-ൽ അപേക്ഷിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തിയിരുന്നു. 2020 മുതൽ 2023 വർഷത്തെ വിദ്യാർഥികൾക്ക് അപേക്ഷിക്കാനായി വിജ്ഞാപനം നടത്തിയില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കത്ത് നൽകിയിരുന്നെങ്കിലും അനുകൂലനടപടി ഉണ്ടായില്ലെന്ന് പറയുന്നു. 2019-20 വർഷത്തെ വിദ്യാർഥികൾക്കുകൂടി തുക വിതരണം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ, പട്ടികജാതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ടവർ( ഒ.ഇ.സി.) എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് തുക നൽകുന്നത്. സംഗീതജ്ഞൻ ജാസി ഗിഫ്റ്റാണ് കോർപ്പറേഷൻ ചെയർമാൻ.
Content Highlights: State Converted Christian Recommended Development Corporation education scholarship controversy
Published: 22 Feb 2025, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented