തിരുവനന്തപുരം: എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവും പാഠപുസ്തക വിതരണവും വൈകില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി. പരീക്ഷാഫലം നേരത്തേ നിശ്ചയിച്ചപോലെ, വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും. അച്ചടി പൂർത്തിയാക്കി, പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്ന ജൂൺ ഒന്നിനുമുൻപ് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി ബുധനാഴ്ച കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരുടെ വേനലവധിക്കാല പരിശീലനത്തിലെ അനിശ്ചിതത്വം അധ്യാപകസംഘടനാ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന-ജില്ലാ പരിശീലനം ഓൺലൈനാക്കാനും താഴെത്തട്ടിലെ പരിശീലനം പതിവുപോലെ സംഘടിപ്പിക്കാനും ധാരണയായി.
കെ-ടെറ്റ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പുനൽകി. സ്ഥലംമാറ്റ നടപടികളും വേഗത്തിലാക്കും. അധ്യാപക നേതാക്കളായ ടി.കെ.എ. ഷാഫി (കെ.എസ്.ടി.എ.), പി.കെ. അരവിന്ദൻ (കെ.പി.എസ്.ടി.എ.), ഒ.കെ. ജയകൃഷ്ണൻ (എ.കെ.എസ്.ടി.യു.), കെ.എം. അബ്ദുള്ള (കെ.എസ്.ടി.യു.), ഹരീഷ് കടവത്തൂർ (കെ.എസ്.ടി.സി.), എം. തമീമുദ്ദീൻ (കെ.എ.എം.എ.), എം.കെ. ബിജു (കെ.എസ്.ടി.എഫ്.), കെ. സ്മിത (എൻ.ടി.യു.) എന്നിവർ പങ്കെടുത്തു.
Content Highlights: SSLC exam results to be declared on the scheduled Friday., Textbook distribution to be completed before school reopening on June 1st., Higher Secondary results will also be published on time.
Published: 13 May 2026, 10:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented