സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം.
യോഗ്യത
- ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബിഎഡും.
- ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- എല്‍ടിടിസി, ഡിഎല്‍ഇഎഡ് തുടങ്ങിയ ട്രെയിനിങ് കോഴ്‌സുസുകള്‍ വിജയിച്ചവരെ പരിഗണിക്കും.
- എസ്‌സി/ എസ്ടി, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്.
അടിസ്ഥാനയോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം അപേക്ഷിക്കാം.
1. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദംമാത്രം നേടിയവര്‍ ബിഎഡ് അവസാനവര്‍ഷം പഠിക്കുന്നവരാകണം
2. അവസാനവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബിഎഡ് ബിരുദം വേണം
3. നിബന്ധന 1, 2 പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പിജി/ബിഎഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതിമുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്ത പക്ഷം അവരെ ആ ചാന്‍സില്‍ പരീക്ഷ പാസായതായി പരിഗണിക്കില്ല.
പരീക്ഷാ ഫീസിനത്തില്‍ ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 1300 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 750 രൂപയും ഓണ്‍ ലൈനായി അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in അപേക്ഷ നവംബര്‍ 28-ന് വൈകീട്ട് അഞ്ച് വരെ നല്‍കാം.
Content Highlights: Apply for Kerala SET Exam (State Eligibility Test) for Higher Secondary & Non-Vocational Teacher recruitment. Check eligibility, fees, and last date.
Published: 29 Oct 2025, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented