അപേക്ഷ നവംബർ 28 വരെ, പരീക്ഷ 31 വിഷയങ്ങളിൽ

പ്രതീകാത്മക ചിത്രം.|Photo: Gemini AI
ഹയർസെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ നോൺ വൊക്കേഷണൽ അധ്യാപകരാകാനുമുള്ള അർഹതാനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജനുവരി 2026 സെഷന് അപേക്ഷിക്കാം.
വിഷയങ്ങൾ
എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മൊത്തം 31 വിഷയങ്ങളിൽ പരീക്ഷ നടത്തും. അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോടെക്നോളജി.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡുള്ള മാസ്റ്റേഴ്സ് ബിരുദം. കൂടാതെ, ഏതെങ്കിലുംവിഷയത്തിൽ അംഗീകൃത ബിഎഡും വേണം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.
യോഗ്യതയിലെ ഇളവുകൾ
• കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ബിഎഡ് നിർബന്ധമില്ല.
• പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദമുള്ള ബിഎഡ് കോഴ്സ് അവസാനവർഷത്തിൽ പഠിക്കുന്നവർ; ബിഎഡ് ബിരുദമുള്ള, അവസാനവർഷ പിജി കോഴ്സിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. നിശ്ചിത ഡിക്ലറേഷൻ നൽകണം. ഇവർ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി, പിജി/ബിഎഡ് പരീക്ഷയുടെ യോഗ്യത, സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതിമുതൽ ഒരു വർഷത്തിനകം നേടണം. ഇല്ലെങ്കിൽ അവർ ഈ ചാൻസിൽ പരീക്ഷ ജയിച്ചതായി കണക്കാക്കില്ല.
• മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക്; റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ എംഎസ്‌സിഎഡ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്ന് ലൈഫ് സയൻസസ് എംഎസ്‌സിഎഡ് ഉള്ളവർക്ക് അപേക്ഷിക്കാം (50 ശതമാനം മാർക്ക് വേണം)
• ബിഎഡും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ എംഎയും (50 ശതമാനം മാർക്കോടെ) ഉള്ളവർക്ക് ഇംഗ്ലീഷിന് അപേക്ഷിക്കാം
• ബിഎഡ് ബിരുദം ഇല്ലാത്ത അറബിക്/ഉർദു/ഹിന്ദി ഡിഎൽഎഡ്/എൽടിടിസി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
• നാച്വറൽ സയൻസിൽ ബിഎഡ് ഉള്ള, ബയോടെക്നോളജി മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് ഉള്ളവർക്ക് (50 ശതമാനം മാർക്കോടെ) ബയോടെക്നോളജിയിൽ അപേക്ഷിക്കാം
• കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയുടെയെങ്കിലും അംഗീകാരമില്ലാത്ത ഓപ്പൺ സർവകലാശാലകളിൽനിന്ന് കറസ്പോണ്ടൻസ് കോഴ്സ് വഴി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല
• വിഷയങ്ങൾ (പ്രോസ്പെക്ടസ് ക്ലോസ് 2.2) അല്ലാതെ മറ്റുവിഷയങ്ങളിൽ യോഗ്യത നേടിയവർ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് ഇക്വലൻസി/എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടിവരും
പരീക്ഷാതീയതി, ഘടന
പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. രണ്ടുമണിക്കൂർവീതം ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉൾപ്പെടുന്നതാണ് പരീക്ഷ.
പേപ്പർ l-എല്ലാവർക്കും പൊതുവായി ഉള്ളതാണ്. ഭാഗം -എയിൽ ജനറൽ നോളജ്, ഭാഗം ബിയിൽ ആപ്റ്റിറ്റ്യൂഡ് ഇൻ ടീച്ചിങ് അടിസ്ഥാനമാക്കി ഒരു മാർക്കിന്റെ 60 വീതം ചോദ്യങ്ങൾ ഉണ്ടാകും.
പേപ്പർ II -തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു മാർക്കിന്റെ 120 ചോദ്യങ്ങളുള്ള പേപ്പറാണ്.
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്ക് ഒന്നരമാർക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും.
ഉത്തരംതെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. ഒഎംആർ അധിഷ്ഠിതമായിരിക്കും പരീക്ഷ.
യോഗ്യത നേടാൻ
പരീക്ഷയിൽ യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും രണ്ടു പേപ്പറിനുംകൂടി 48-ഉം ശതമാനം മാർക്ക് വേണം. ഒബിസിക്കാർക്ക് ഇത് യഥാക്രമം 35 ശതമാനം വീതവും 45 ശതമാനവും പട്ടിക/ഭിന്നശേഷിക്കാർക്ക് 35 ശതമാനം വീതവും 40 ശതമാനവും ആയിരിക്കും.
അപേക്ഷ
lbsedp.lbscentre.in/setjan26/ വഴി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1300 രൂപ (പട്ടിക/ഭിന്നശേഷിക്കാർക്ക് 750 രൂപ). തുക ഓൺലൈനായി 30 വരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 29 മുതൽ ഡിസംബർ ഒന്നുവരെ സൗകര്യം ലഭിക്കും.
Content Highlights: Kerala SET January 2026 application open! Become a Higher Secondary or Vocational Higher Secondary non-vocational teacher.
Published: 06 Nov 2025, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented