സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കായി എസ്.ബി.ഐ ഫൗണ്ടേഷൻ ( നൽകുന്ന എസ്.ബി.ഐ. പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ് 2026-ന് അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള 25,707 വിദ്യാർത്ഥികൾക്കായി 100 കോടി രൂപയുടെ ധനസഹായമാണ് ലഭിക്കുക.
പ്രധാന വിവരങ്ങൾ:
-
സ്കോളർഷിപ്പ് തുക: തിരഞ്ഞെടുക്കപ്പെടുന്ന കോഴ്സിന് അനുസരിച്ച് 15,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ലഭിക്കും.
-
അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ നാലാണ്.
ആർക്കൊക്കെ അപേക്ഷിക്കാം (വിഭാഗങ്ങൾ):
-
സ്‌കൂൾ വിദ്യാർത്ഥികൾ (ക്ലാസ് 9 മുതൽ 12 വരെ)
-
ബിരുദ വിദ്യാർത്ഥികൾ
-
ബിരുദാനന്തര ബിരുദ വിദ്യാർഥികൾ
-
എം.ബി.ബി.എസ് വിദ്യാർഥികൾ
-
ഐ.ഐ.ടി, ഐ.ഐ.എം വിദ്യാർഥികൾ
-
വിദേശത്ത് ഉപരിപഠനം നടത്തുന്ന മാസ്റ്റേഴ്സ് വിദ്യാർഥികൾ
യോഗ്യതാ മാനദണ്ഡങ്ങൾ:
-
മാർക്ക്: മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75% മാർക്കോ 7.5 CGPA യോ ഉണ്ടായിരിക്കണം.
-
കുടുംബ വാർഷിക വരുമാനം:
-
സ്‌കൂൾ വിദ്യാർത്ഥികൾക്ക്: പരമാവധി ₹3,00,000.
-
കോളേജ്/ഉപരിപഠന വിദ്യാർത്ഥികൾക്ക്: പരമാവധി ₹6,00,000.
-
-
സ്ഥാപനങ്ങൾ: ഉന്നതവിദ്യാഭ്യാസ ഉദ്യോഗാർത്ഥികൾ NAAC 'A' ഗ്രേഡോ അതിനുമുകളിലോ ഉള്ള സ്ഥാപനങ്ങളിലോ, NIRF Top 300 /QS Top 200 റാങ്കിംഗിലുള്ള സ്ഥാപനങ്ങളിലോ പഠിക്കുന്നവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
-
എസ്.ബി.ഐ ആശാ സ്കോളർഷിപ്പിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
-
നിങ്ങളുടെ പഠനവിഭാഗം തിരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
-
ആവശ്യമായ രേഖകൾ (മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് മുതലായവ) അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
Content Highlights: SBI Foundation has invited online applications for the SBI Platinum Jubilee Asha Scholarship 2026, offering financial support ranging from ₹15,000 to ₹15 Lakh for deserving students from Class 9 to foreign postgraduate studies, with the application deadline set for September 4, 2026.
Published: 23 Jul 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented