കേന്ദ്രസർക്കാർ ബഹിരാകാശ വകുപ്പിനു കീഴിലെ ഗവേഷണ സ്ഥാപനമായ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പി.ആർ.എൽ. -അഹമ്മദാബാദ്), വിവിധ മേഖലകളിലെ ഗവേഷണത്തിനുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) സ്ഥാനങ്ങൾക്ക് അപേക്ഷിക്കാം.
ഗവേഷണ മേഖലകൾ
അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ആറ്റമിക്, മോളിക്യുളാർ ആൻഡ് ഒപ്റ്റിക്കൽ ഫിസിക്സ്, ജിയോസയൻസസ്, പ്ലാനറ്ററി സയൻസസ് ആൻഡ് സ്‌പെയ്‌സ് എക്സ്‌പ്ലോറേഷൻ, സോളാർ ഫിസിക്സ്, സ്പെയ്‌സ് ആൻഡ് അറ്റ്‌മോസ്‌ഫറിക് സയൻസസ്, തിയററ്റിക്കൽ ഫിസിക്സ്, തുടങ്ങിയ മേഖലകളിൽ ഗവേഷണാവസരങ്ങൾ ഉണ്ട്.
യോഗ്യത
സയൻസിലോ എൻജിനിയറിങിലോ ബാച്ച്‌ലർ, മാസ്റ്റേഴ്സ് ബിരുദങ്ങൾ, ഓരോ തലത്തിലും 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ, ഉണ്ടായിരിക്കണം. ബാച്ച്‌ലർ തലത്തിൽ ബി.എസ്‌സി./ബി.ടെക്., മാസ്‌റ്റേഴ്സ് തലത്തിൽ എം.എസ്‌സി./എം.ടെക്./എം.എസ്‌സി. (ഇൻറഗ്രേറ്റഡ്)/എം.എസ്.) ആകാം.
ഫിസിക്സ്, എൻജിനിയറിങ് ഫിസിക്സ്, ഫോട്ടോണിക്സ്, സ്‌പെയ്‌സ് ഫിസിക്സ്, അറ്റ്മോസ്‌ഫറിക് സയൻസ്, കെമിസ്ട്രി, എൻവയൺമെൻ്റൽ സയൻസ്, മെറ്റിയോറോളജി, ജിയോളജി, ജിയോഫിസിക്സ്, എർത്ത് സയൻസ്, ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് തുടങ്ങിയവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ യോഗ്യത ആകാം.
പ്രവേശനം നേടുന്നതിനുമുൻപ് മാസ്റ്റേഴ്സ് ബിരുദം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. നിശ്ചിത സെഷനിൽ/വിഷയത്തിൽ നേടിയ സി.എസ്.ഐ.ആർ. യു.ജി.സി - നെറ്റ് - ജെ.ആർ.എഫ്./എ.പി., യു.ജി.സി. നെറ്റ്- ജെ.ആർ.എഫ്./എ.പി., ഗേറ്റ്, ജസ്റ്റ് എന്നിവയിലൊരു യോഗ്യത അപേക്ഷാർഥിക്കു വേണം. ഉയർന്ന പ്രായപരിധി ജൂലായ് ഒന്നിന് 28 വയസ്സ്.
ഫെലോഷിപ്പ്/സ്റ്റൈപ്പൻഡ്
ജെ.ആർ.എഫ്. പ്രതിമാസം 37,000 രൂപയാണ്. രണ്ടുവർഷം കഴിഞ്ഞ് അക്കാദമിക് റിവ്യൂവിനു വിധേയമായി സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) ആയി പ്രതിമാസം 42,000 രൂപ ലഭിക്കും.
മികവുതെളിയിക്കുന്ന ഫെലോകൾക്ക് മൂന്നാംവർഷംമുതൽ അഞ്ചാംവർഷംവരെ പ്രതിമാസം 40,000 രൂപ സ്പെഷ്യൽ അടൽ ഫെലോഷിപ്പും (ഇൻ-കൈൻഡ്) ലഭിക്കും.
അപേക്ഷ ഏപ്രിൽ 30 വരെ www.prl.res.in/prl-eng/phd വഴി നൽകാം.
Content Highlights: JRF monthly stipend of ₹37,000, upgrading to ₹42,000 as SRF., Eligibility includes 60% marks in Bachelor's/Master's degrees., Mandatory qualification: CSIR-UGC NET-JRF, GATE, or JEST scores., Upper age limit is 28 years as of July 1, 2026., Application deadline is April 30, 2026.
Published: 09 Apr 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented