കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് പഠനകാര്യത്തിലും നൈപുണ്യവികസനത്തിലും കുട്ടികള്‍ പിന്നോട്ടു പോകരുതെന്ന ഉദ്ദേശ്യത്തോടെ വിവിധ തരത്തിലുള്ള വെര്‍ച്വല്‍ സംവിധാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഇതേ ലക്ഷ്യത്തോടെ കൊല്ലം കണിച്ചേരി എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ സ്വീകരിച്ച വ്യത്യസ്ത രീതി ശ്രദ്ധേയമാവുകയാണ്.

To advertise here,

കണിച്ചേരി സ്‌കൂളിലെ കുട്ടികള്‍ക്കായി രൂപവത്കരിച്ച കോവിഡ് 19 കിടുക്കാച്ചി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇപ്പോള്‍ അന്യജില്ലക്കാര്‍പോലും അംഗങ്ങളാണ്. കഥ, കവിത, ചിത്രരചന, പാചകം തുടങ്ങി ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് സര്‍ഗശേഷി പ്രകടിപ്പിക്കാനും പങ്കുവെക്കാനുമുള്ള അവസരം ഗ്രൂപ്പില്‍ നല്‍കുന്നത്.

കുട്ടികളുടെ സൃഷ്ടികളും കലാപ്രകടനങ്ങളും ഓരോനിമിഷവും ഗ്രൂപ്പിലേക്ക് പ്രവഹിക്കുകയാണ്. പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത ലോക്ക്ഡൗണ്‍ കാലത്ത് കുട്ടുകള്‍ മൊബൈലിനും ടെലിവിഷനും മുന്നില്‍ തളച്ചിടപ്പെടാത്തതിന്റെ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. ലോക്ക്ഡൗണ്‍കവര്‍ന്ന അവധിക്കാലത്ത് ഇരുകൈയും നീട്ടിയാണ് കുട്ടികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ സ്വീകരിച്ചതെന്ന് കണിച്ചേരി എല്‍.പി സ്‌കൂളിലെ അധ്യാപികയായ സീമ പറയുന്നു.

Content Highlights: Primary school in Kollam organises virtual camp for students