നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രിതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച ഒഴിവിൽ, ട്രബിൾ ഷൂട്ടർ എന്നറിയപ്പെടുന്ന പ്രഹ്ലാദ് ജോഷിയെയാണ് സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ അധിക ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ കൈകാര്യം ചെയ്യുന്ന ഉപഭോക്തൃ കാര്യം, ഭക്ഷ്യ-പൊതുവിതരണം, പുനരുപയോഗ ഊർജ്ജം എന്നീ പ്രധാന വകുപ്പുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണം കൂടി ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. മന്ത്രാലയം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ചുമതലയേൽക്കുന്ന പ്രഹ്ലാദ് ജോഷിയുടെ വിദ്യാഭ്യാസം, രാഷ്ട്രീയ ജീവിതം, ഭരണപരിചയം എന്നിവ അറിഞ്ഞിരിക്കാം.

To advertise here,
  • ജനനം: 1962 നവംബർ 27-ന് കർണാടകയിലെ വിജയപുരയിൽ (പഴയ ബീജാപൂർ).

  • വിദ്യാഭ്യാസം: ഹുബ്ബള്ളിയിൽ സ്കൂൾ വിദ്യാഭ്യാസം. ധാർവാഡ് കർണാടക സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഹുബ്ബള്ളി കെ.എസ്. ആർട്സ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി.

  • രാഷ്ട്രീയത്തിലേക്ക്: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൽ (ആർ.എസ്.എസ്.) പ്രവർത്തിച്ചു. തുടർന്ന് ബി.ജെ.പിയിൽ ചേരുകയും സംഘടനാ തലത്തിൽ വളരുകയും ചെയ്തു. പാർട്ടി സംഘടനയിലൂടെയായിരുന്നു വളർച്ച. 

ധാർവാഡിൽ നിന്ന് അഞ്ച് തവണ എം.പി

2004-ലാണ് പ്രഹ്ലാദ് ജോഷി ധാർവാഡ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിക്കുന്നത്. തുടർന്ന് നടന്ന എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും അദ്ദേഹം മണ്ഡലം നിലനിർത്തി:

  • 2004, 2009, 2014, 2019, 2024 എന്നീ അഞ്ച് തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് കർണാടകയിലെ ഏറ്റവും മുതിർന്ന ബി.ജെ.പി പാർലമെന്റേറിയന്മാരിൽ ഒരാളായി മാറി.

പ്രധാന മന്ത്രിപദവികൾ

2019 – 2024:

  • പാർലമെന്ററി കാര്യ മന്ത്രി
  • കൽക്കരി-ഖനന വകുപ്പ് മന്ത്രി(ഈ കാലയളവിൽ മിനറൽ ലോസ് ഭേദഗതി ആക്ട് 2020, വാണിജ്യ കൽക്കരി ഖനനം തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി).

2024 മുതൽ:

  • ഉപഭോക്തൃ കാര്യം, ഭക്ഷ്യ-പൊതുവിതരണ മന്ത്രി

  • ന്യൂ ആന്റ് റിന്യൂവബിൾ എനർജി വകുപ്പ് മന്ത്രി (ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നേതൃത്വം നൽകി.)

  • 2026 ജൂലൈ 25 മുതൽ:

    • കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല.

എന്തുകൊണ്ട് ഈ നിയമനം? നേരിടേണ്ട വെല്ലുവിളികൾ

നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും കാരണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രഹ്ലാദ് ജോഷിയെ ഈ ചുമതല ഏൽപ്പിക്കുന്നത്.

അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം കൃത്യമായി പൂർത്തിയാക്കുക.

  • നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്തുക.

  • പരീക്ഷാ സംവിധാനത്തിലും മന്ത്രാലയത്തിലും രാജ്യത്തെ യുവാക്കൾക്കുള്ള വിശ്വാസം വീണ്ടെടുക്കുക.