
ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ അടിമകളാകരുതെന്നും നിർമിത ബുദ്ധിയെ(എ.ഐ.) പഠനത്തിന് പകരമായി ഉപയോഗിക്കുന്നതിനുപകരം മാർഗനിർദേശങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപതാമത് പരീക്ഷാ പേ ചർച്ചയുടെ രണ്ടാംഭാഗത്തിൽ കോയമ്പത്തൂർ, റായ്പുർ, ഗുവാഹാട്ടി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇന്ന് കുട്ടികൾ ഫോണുകൾക്ക് അടിപ്പെട്ടിരിക്കുകയാണ്. ഫോണില്ലാതെ ഭക്ഷണംപോലും കഴിക്കാതായിരിക്കുന്നു. എ.ഐ.യെയും ഫോണുകളെയും നമ്മുടെ ഉടമകളാകാൻ അനുവദിക്കരുത്’’ -അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുന്നിടത്താണ് നല്ല നേതാവുണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതല്ല, പകരം നിങ്ങളുടെ ആശയങ്ങൾ 10 പേരോടെങ്കിലും വ്യക്തമായും ഫലപ്രദമായും പങ്കുവെക്കാൻ കഴിയുന്നതിലാണ് നേതാവിന്റെ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018-ലാണ് പരീക്ഷാ പേ ചർച്ച ആരംഭിച്ചത്.
Content Highlights: Don't Become Slaves to Technology: PM Modi’s Crucial Advice on AI at Pariksha Pe Charcha.
Published: 10 Feb 2026, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented