
ന്യൂഡല്‍ഹി: പരീക്ഷാഭയം ഇല്ലാതാക്കാന്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പേ ചര്‍ച്ച ജനുവരി 20 - ലേക്ക് മാറ്റി. പൊങ്കല്‍, മകരസംക്രാന്തി, ലോഡി തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് 16-ന് നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവെച്ചത്.
പൊങ്കല്‍ അവധിദിനത്തില്‍ പരീക്ഷാ പേ ചര്‍ച്ച കാണാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തണമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ തമിഴ്നാട്ടില്‍ വന്‍വിവാദമാണ് ഉയര്‍ത്തിയത്.
20-ന് രാവിലെ 11-ന് തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി സംവദിക്കുന്നത്. ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപന്യാസമത്സരം നടത്തിയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
Also Read: ഭയമില്ലാതെ പരീക്ഷ എഴുതാം, പ്രധാനമന്ത്രിയുമായി ചര്‍ച്ചയും നടത്താം
Content Highlights: Pariksha Pe Charcha 2020 Postponed to 20 January
Published: 03 Jan 2020, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented