തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്‌നം പരിഹരിക്കാൻ 30 ശതമാനംവരെ അധികസീറ്റ് അനുവദിച്ച് സർക്കാർ. കഴിഞ്ഞവർഷംവരെ തുടർന്ന താത്‌കാലിക ബാച്ചുകൾ ഈ വർഷം തുടരാനും അനുമതി നൽകി.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം പ്ലസ് വൺ സീറ്റുകൾ അധികമായി അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകളും കൂട്ടി. 314 താത്‌കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരും. ഇതിനുപുറമെ, ഷിഫ്റ്റ് ചെയ്ത 38 ബാച്ചുകളും തുടരും.
കൊല്ലം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധനവും അനുവദിച്ചു. സീറ്റ് ക്ഷാമമുള്ള അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ ഒഴികെയുള്ള അഞ്ച് താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചു. 30% സീറ്റ് വർധനവുള്ള ബാച്ചുകളിൽ കുട്ടികളുടെ എണ്ണം 65 ആവും. 20% വരുന്നവയിൽ 60 കുട്ടികൾക്കും പ്രവേശനം നൽകും.
Content Highlights: Kerala Plus One Seat Crisis: Government approves up to 30% hike in seats
Published: 26 May 2026, 07:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented