
ബാലുശ്ശേരി: സര്‍വകലാശാലാപരീക്ഷകളിലെ ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ നിയോഗിച്ച പരീക്ഷാപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ഥികളില്‍നിന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണിത്. ഈ ശുപാര്‍ശ ഉള്‍പ്പെടെയുള്ള അന്തിമറിപ്പോര്‍ട്ട് ഈ മാസം അവസാനം സര്‍ക്കാരിനു സമര്‍പ്പിക്കും.
എം.ജി. സര്‍വകലാശാലയില്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ടാകാന്‍ ഇടയില്ലെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലകളാണ്.
പുനര്‍മൂല്യനിര്‍ണയഘട്ടത്തില്‍ മാര്‍ക്കില്‍ കാര്യമായ വ്യത്യാസം വരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതോടെ മൂല്യനിര്‍ണയം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വര്‍ധിച്ചുവരുന്ന പുനര്‍മൂല്യനിര്‍ണയ അപേക്ഷകള്‍ കുറച്ചുകൊണ്ടുവരാനും കഴിയും.
മൂല്യനിര്‍ണയം സംബന്ധിച്ച് പരാതി വന്നാല്‍ ഉത്തരക്കടലാസ് സ്‌കാന്‍ചെയ്ത് ഇ-മെയില്‍വഴി ലഭ്യമാക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥിക്ക് സ്വയംവിലയിരുത്താനും അധ്യാപകരെക്കൊണ്ട് മാര്‍ക്ക് പരിശോധിപ്പിക്കാനും ആവശ്യമെങ്കില്‍മാത്രം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനും ഇത് വഴിയൊരുക്കും. ഒരു പേപ്പറിന് 200 രൂപ ഈടാക്കി പകര്‍പ്പ് ലഭ്യമാക്കാനാണ് എം.ജി. സര്‍വകലാശാല തീരുമാനിച്ചിട്ടുള്ളത്.
പുനര്‍മൂല്യനിര്‍ണയം ഓണ്‍ലൈനാക്കാനും കമ്മിഷന്‍ ശുപാര്‍ശയുണ്ട്. സര്‍വകലാശാല പറയുന്ന തീയതികളില്‍ അധ്യാപകരെ ലഭ്യമല്ലാത്തതിനാല്‍ പുനര്‍മൂല്യനിര്‍ണയം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് കമ്മിഷനുകളില്‍ രണ്ടെണ്ണമാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ പരീക്ഷാ പരിഷ്‌കരണ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ യോഗം അടുത്തുതന്നെ ചേര്‍ന്നേക്കും.
പരീക്ഷാനടത്തിപ്പില്‍ സമഗ്രമാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട്, രാഷ്ട്രീയസമവായത്തോടെ താമസംകൂടാതെ നടപ്പാക്കാനുള്ള നീക്കത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്.
Content Highlights: permission granted for demanding answer paper in case of emergency in university exams
Published: 19 Apr 2022, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented