ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പുനഃപരീക്ഷാഫലം വന്നപ്പോഴും മാർക്കിൽ മാറ്റമില്ലെങ്കിൽ മേഖലാ ഓഫീസിലെത്തി ഉത്തരക്കടലാസ് നേരിട്ടു പരിശോധിക്കാൻ അവസരം. വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.

To advertise here,

ആദ്യമായാണ് ഉത്തരക്കടലാസ് പരിശോധിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്നത്. ഈവർഷം നടപ്പാക്കി വിവാദമായ ഓൺസ്‌ക്രീൻ മാർക്കിങ്ങിനെ (ഒ.എസ്.എം.) സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങളുയർന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഉത്തരക്കടലാസ് നോക്കാൻ അവസരംനൽകുന്നതെന്ന് അധികൃതർ പറഞ്ഞു.

സ്‌കാൻചെയ്ത ഉത്തരക്കടലാസുകളുടെ ഡിജിറ്റൽ മൂല്യനിർണയമാണ് ഇത്തവണ നടത്തിയത്. പുനർമൂല്യനിർണയവും അത്തരത്തിലായിരുന്നു. സാധാരണനിലയിൽ ഉത്തരക്കടലാസുകളുടെ സ്‌കാൻചെയ്ത പകർപ്പുമാത്രമാണ് വിദ്യാർഥികൾക്കു ലഭിക്കുന്നത്. അതുപരിശോധിച്ച ശേഷം പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച് ഫലംവരുന്നതോടെ മുന്നിൽ മറ്റുവഴികളുണ്ടായിരുന്നില്ല. ആ രീതിക്കാണ് ഇപ്പോൾ ഒ.എസ്.എം. വീഴ്ചകൾകാരണം മാറ്റങ്ങൾ വരുത്തിയത്.

സി.ബി.എസ്.ഇ. ഇംപ്രൂവ്മെന്റ് ഫലം: ഗൾഫിലെ വിദ്യാർഥികൾക്കായി നയമിറക്കി കേന്ദ്രം

പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിരുന്ന 87 ശതമാനം വിദ്യാർഥികളുടെ ഫലമാണ് ആദ്യഘട്ടമായി ഞായറാഴ്ച സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചത്. ബാക്കി കുട്ടികളുടെ ഫലം വൈകാതെ പുറത്തിറക്കും. പുനഃപരീക്ഷയുടെ മാർക്കടങ്ങിയ പുതുക്കിയ മാർക്ക് ലിസ്റ്റ് മേഖലാ ഓഫീസുകളിൽ ലഭിക്കും.

പഴയ മാർക്ക് ലിസ്റ്റ് നൽകി വിദ്യാർഥികൾക്ക് ഇതുവാങ്ങാം. അടിയന്തര ആവശ്യമുള്ള വിദ്യാർഥികൾക്ക് ഡിജിലോക്കർ അക്കൗണ്ടിലെ മാർക്ക് ഷീറ്റ് ഉപയോഗിക്കാം. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാത്തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ. അറിയിച്ചു.