കേരള സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ-വികസന കേന്ദ്രം (ഐസിഫോസ്) ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 12മുതൽ സെപ്റ്റംബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമാണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ചേരാം.
വൈകീട്ട് ആറുമുതൽ എട്ടുവരെയാണ് പരിശീലനം നടക്കുക. ഇൻഡസ്ട്രിയിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം. പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവുമുണ്ടാകും.ന്യൂറൽ നെറ്റ്‌വർക്കുകളെയും അവയുടെ ആർക്കിടെക്ചറുകളെയും കുറിച്ച് സമഗ്രമായ ധാരണ നൽകുകയും ഇമേജ് ക്ലാസിഫിക്കേഷൻപോലുള്ള വിവിധ പ്രവൃത്തികൾക്കായി ആഴത്തിലുള്ള പഠനമാതൃകകൾ രൂപകല്പനചെയ്യാൻ പരിശീലിപ്പിക്കുകയുംചെയ്യും.
വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടിനൽകാൻ വിദഗ്ധപരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. ഐസിഫോസിലെ വിദഗ്ധരായ പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും പ്രോജക്ടുകൾ തയ്യാറാക്കിസമർപ്പിക്കേണ്ടത്.ആദ്യം രജിസ്റ്റർചെയ്യുന്നവർക്കാണ് മുൻഗണന. രജിസ്‌ട്രേഷൻ ഫീസ്: 3000 രൂപ. ഓഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും icfoss.in/event-details/193 | 7356610110, 9400225962 (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ).
Content Highlights: Online Certificate Course in Deep Learning
Published: 20 Jul 2024, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented