
ന്യൂഡൽഹി: കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്). സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ. പരീക്ഷകൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് എൻ.ഐ.ഒ.എസ് തീരുമാനം.
ജൂണിൽ നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിർണയത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്ന് എൻ.ഐ.ഒ.എസ്. പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പത്താം ക്ലാസ്സ് പരീക്ഷയും എൻ.ഐ.ഒ.എസ്. മാറ്റിവെച്ചിരുന്നു.
Content Highlights: NIOS Exam cancelled, covid-19
Published: 05 Jun 2021, 04:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented