ന്യൂഡൽഹി: ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2026-ന് മാർച്ച് എട്ടിന് രാത്രി ഒൻപതുവരെ neet.nta.nic.in വഴി അപേക്ഷിക്കാം. പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
പ്രധാന തീയതികൾ
-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 8 (രാത്രി 9 മണി വരെ).
-
ഫീസ് അടയ്ക്കേണ്ട അവസാന സമയം: 2026 മാർച്ച് 8 (രാത്രി 11:50 വരെ).
-
അപേക്ഷയിലെ തിരുത്തലുകൾ : 2026 മാർച്ച് 10 മുതൽ 12 വരെ.
-
പരീക്ഷാ തീയതി: 2026 മെയ് 3.
-
പരീക്ഷാ സമയം: ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ (3 മണിക്കൂർ).
അപേക്ഷാ ഫീസ് (ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക്)
-
ജനറൽ വിഭാഗം: 1700 രൂപ.
-
ജനറൽ-EWS/ OBC-NCL: 1600 രൂപ.
-
SC/ST/PwBD/തേർഡ് ജെൻഡർ: 1000 രൂപ.
-
വിദേശത്തെ പരീക്ഷാ കേന്ദ്രങ്ങൾ: 9500 രൂപ (എല്ലാ വിഭാഗങ്ങൾക്കും).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
-
സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, അഡ്രസ് പ്രൂഫ്, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
-
ഒരാൾ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഒന്നിലധികം അപേക്ഷകൾ നൽകുന്നത് അയോഗ്യതയ്ക്ക് കാരണമാകും.
-
എൻ.ടി.എയുമായുള്ള ആശയവിനിമയത്തിനായി സ്വന്തം മൊബൈൽ നമ്പറും ഇമെയിൽ വിലാസവും (അല്ലെങ്കിൽ രക്ഷിതാക്കളുടേത്) നൽകാൻ ശ്രദ്ധിക്കുക.
പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തീയതി, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റുകളിൽ (nta.ac.in, neet.nta.nic.in) പ്രസിദ്ധീകരിക്കും.
Content Highlights: National Testing Agency releases NEET UG 2026 exam notification.
Published: 09 Feb 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented