നിലവാരം കുറയുമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി

പ്രതീകാത്മക ചിത്രം.|Photo: Gemini AI
ന്യൂഡൽഹി: 2025-26 വർഷത്തെ നീറ്റ് പി.ജി. കട്ട് ഓഫ് വളരെയധികം താഴ്ത്തിയത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയ്ക്കുമോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി.
കട്ട് ഓഫ് താഴ്ത്തിയതിനെതിരായ ഹർജി പരിഗണിക്കവേ ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ആശങ്കയറിയിച്ചത്. വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതിൽമാത്രമാണ് തങ്ങളുടെ ആശങ്കയെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഒഴിവുകളുടെ എണ്ണം കണക്കിലെടുത്താണ് കട്ട് ഓഫ് താഴ്ത്തിയതെന്ന് കേന്ദ്രം അറിയിച്ചു. ഉദ്യോഗാർഥികൾ നിലവിൽ എം.ബി.ബി.എസ്. ഉള്ളവരാണ്. അതിനാൽ നീറ്റ് പി.ജി. പരീക്ഷ അവരുടെ മിനിമം യോഗ്യത അളക്കാനുള്ളതല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി പറഞ്ഞു. തുടർന്ന് കേസ് മാർച്ച് 24-ന് പരിഗണിക്കാനായി മാറ്റി.
2025-26 അക്കാദമികവർഷത്തിൽ 70,000 സീറ്റുകളാണ് നിലവിലുള്ളത്. അതിലേക്ക് 2,24,029 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 31,742 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയാണ്.
രണ്ട് റൗണ്ട് കൗൺസലിങ് കഴിഞ്ഞപ്പോൾ 9,621 സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയിൽ ഒഴിവുള്ളത്. ഇതിൽ 5,213 സീറ്റുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ മാത്രമാണ്. പൊതു ഖജനാവിൽനിന്ന് പണം ചെലവിട്ടുണ്ടാക്കിയ സർക്കാർ സ്ഥാപനങ്ങളിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കരുതെന്ന് കരുതിയാണ് കട്ട് ഓഫ് താഴ്ത്തിയതെന്നും കേന്ദ്രം പറഞ്ഞു.
Content Highlights: Supreme Court questions if lowered NEET PG cutoff for 2025-26 will impact medical education quality.
Published: 24 Feb 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented