ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിര്‍ണയത്തിനുള്ള നാക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍) അക്രെഡിറ്റേഷന്‍ രീതി ഓണ്‍ലൈനാക്കി മാറ്റുന്നു.കോളേജുകളില്‍ നേരിട്ടെത്തി പരിശോധിക്കുന്നതിനുപകരം ആധികാരിക രേഖകള്‍ ഓണ്‍ലൈനായി പരിശോധിച്ച് മൂല്യനിര്‍ണയം നടത്താനാണ് ആലോചന. ഇതിനായി നിര്‍മിതബുദ്ധിയും പ്രയോജനപ്പെടുത്തും.
ഉയര്‍ന്ന റാങ്കിങ്ങിനായി നേരിട്ടുള്ള പരിശോധനയുണ്ടാകാം. വ്യാജരേഖകള്‍ സമര്‍പ്പിച്ചാല്‍ സ്ഥാപനത്തെ അക്രെഡിറ്റേഷനില്‍നിന്ന് മൂന്നുവര്‍ഷംവരെ വിലക്കാനും വ്യവസ്ഥയുണ്ട്. പുതിയരീതി ഓഗസ്റ്റില്‍ തുടങ്ങും. വരുന്ന അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ 90 ശതമാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്രെഡിറ്റേഷന്‍ സംവിധാനത്തിന്റെ പരിധിയില്‍ക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് നാക് ചെയര്‍മാന്‍ പ്രൊഫ. അനില്‍ സഹസ്രബുദ്ധെ പറഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈനായി തെളിവുകള്‍ സ്വീകരിക്കുന്നത് 70 ശതമാനം മാത്രമാണ്.
ബാക്കി 30 ശതമാനം നേരിട്ടുള്ള പരിശോധനകളിലൂടെ ഉറപ്പാക്കും. നേരിട്ടുള്ള പരിശോധനയില്‍ പലപ്പോഴും അഴിമതിയുണ്ടാകുന്നതായി ആരോപണമുയര്‍ന്നിരുന്നു. രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കുമ്പോള്‍ കൂടുതല്‍ സുതാര്യതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രെഡിറ്റേഷന്‍ രീതിയില്‍ സമഗ്രമാറ്റം വേണമെന്ന് 2022-ല്‍ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച ഐഎസ്ആര്‍ഒ മുന്‍മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശചെയ്തിരുന്നു. അതനുസരിച്ചാണ് മാറ്റം കൊണ്ടുവരുന്നത്. 40 ശതമാനത്തോളം സര്‍വകലാശാലകളും 20 ശതമാനത്തോളം കോളേജുകളും മാത്രമേ ഇപ്പോള്‍ അക്രെഡിറ്റേഷന്‍ നേടിയിട്ടുള്ളൂ. ഓണ്‍ലൈനാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ അക്രെഡിറ്റേഷനുവേണ്ടി മുന്നോട്ടുവരുമെന്ന് കരുതുന്നു.
Content Highlights: NAAC accreditation process moves online, using AI and document verification.
Published: 30 Jul 2025, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented