ഐസോൾ(മിസോറം): മിസോറമിൽ 2027-28 അധ്യയന വർഷം മുതൽ സ്കൂൾ കലണ്ടറിൽ മാറ്റം വരുന്നു. സംസ്ഥാനത്തെ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകൾ നിലവിലുള്ള ഏപ്രിൽ-മാർച്ച് രീതിയിൽ നിന്ന് മാറി ജനുവരി-ഡിസംബർ അക്കാദമിക് കലണ്ടറിലേക്ക് തിരിച്ചുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വൻലൽത്ത്ലാന പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ കാലാവസ്ഥ, ഭൂപ്രകൃതി, ജനങ്ങളുടെ ജീവിതരീതി എന്നിവ കണക്കിലെടുത്താണ് തീരുമാനം എടുത്തിരിക്കുന്നത്. 11, 12 ക്ലാസുകൾ നിലവിലെ ഏപ്രിൽ-മാർച്ച് സൈക്കിൾ തന്നെ തുടരുമെന്നും പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ അക്കാദമിക് കലണ്ടറുമായി പൊരുത്തപ്പെടുന്നതിനായി അഞ്ച് വർഷം മുൻപാണ് മിസോറം ഏപ്രിൽ-മാർച്ച് രീതി സ്വീകരിച്ചതെങ്കിലും, ഇപ്പോൾ പഴയ രീതിയിലേക്ക് മടങ്ങാനാണ് തീരുമാനം. അധ്യാപകരും രക്ഷിതാക്കളും വിവിധ സംഘടനകളും ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ 92.2 ശതമാനം പേരും ജനുവരി-ഡിസംബർ കലണ്ടറിനെ പിന്തുണച്ചു. മഴക്കാലത്ത് മിസോറമിൽ പതിവായുള്ള ഉരുൾപൊട്ടലും പാറ വീഴുന്നതും വിദ്യാർത്ഥികൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മഴക്കാലത്ത് പ്രത്യേക അവധി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
സ്കൂളുകൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന നിലവിലെ സമയക്രമത്തിലും സർക്കാർ സ്കൂളുകളിലെ യൂണിഫോം രീതിയിലും മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Content Highlights: Mizoram primary & high schools Jan-Dec academic calendar from 2027-28. Decision considers climate & lifestyle.
Published: 28 Jan 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented