കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒഴിവാക്കിയതോടെ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ (ഡിഎൽഎൽഇ) കീഴിൽ ആർക്കും പഠിക്കാവുന്നതരത്തിൽ എക്സിക്യുട്ടീവ് പ്രോഗ്രാമുകൾ തുടങ്ങുന്നു. വിജ്ഞാപനം പുറത്തിറങ്ങി. റഗുലർ പ്രോഗ്രാമാണെങ്കിലും പ്രായമായവർക്കും മറ്റുജോലിയുള്ളവർക്കും പഠിക്കാനാകുന്നവിധത്തിലാണ് കോഴ്‌സ് ക്രമീകരണം.
നാലുവർഷരീതിയിൽത്തന്നെയാകും ബിരുദകോഴ്‌സുകൾ. ബികോം, എംകോം എന്നിവയും ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി വിഷയങ്ങളിൽ ബിഎ, എംഎ കോഴ്‌സുകളുമുണ്ടാകും. ക്യാപ് പോർട്ടൽവഴിയാണ് രജിസ്‌ട്രേഷൻ. യുജിസിയുടെ 11-ാം പദ്ധതിയിൽ, ലൈഫ് ലോങ് ലേണിങ് അംഗീകരിച്ചിട്ടുണ്ട്.
30 ശതമാനം ഓൺലൈൻ ക്ലാസുകളാകും. സർവകലാശാലയ്ക്കുകീഴിലുള്ള വിവിധ സെന്ററുകളിൽ ഓഫ്‌ലൈൻ ക്ലാസുകളും നടത്തും. ഓരോ കോഴ്‌സിനും കോഡിനേറ്റർമാരും ഇന്റേണൽ അസസ്‌മെന്റുമുണ്ടാകും. ഇപ്പോഴുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽനിന്ന് ചില സെക്ഷനുകൾ ഡിഎൽഎൽഇയിലേക്ക് മാറ്റും.
ഒക്ടോബർ 15 മുതൽ www.cap.mgu.ac.in. വഴി ഓൺലൈനായി അപേക്ഷിക്കാം. ജോലിയോടൊപ്പം പഠനം തുടരുന്നതിനും പരമ്പരാഗതരീതിയിൽ പഠനം നടത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ തുടർപഠനത്തിനും കോഴ്സുകൾ ഉപകരിക്കും.
അവസാനതീയതി ഡിസംബർ 15. ഫോൺ-0481 2733505, 0481-2733399. വിശദവിവരങ്ങൾക്ക്-mgu.ac.in
നിലവിൽ ഡിഎൽഎൽഇയിൽ എട്ട് സർട്ടിഫിക്കറ്റ് പ്രോഗ്രാമും മൂന്ന് ഡിപ്ലോമ കോഴ്‌സും ഒരു പിജി കോഴ്‌സുമാണുള്ളത്.
Published: 09 Oct 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented