ന്യൂഡൽഹി: എംബിബിഎസ് ഇന്റേഷൺഷിപ്പ് ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പെൻഡ് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി ജൂലായിൽ കേൾക്കാമെന്ന് സുപ്രീംകോടതി. അടിയന്തരമായി കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ വിഷയം പരിഗണിച്ചുകൊണ്ടിരുന്ന ജസ്റ്റിസ് സുധാംശു ധുലിയയുടെ ബെഞ്ചിൽത്തന്നെ വിഷയം ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

To advertise here,

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചാണ് വിഷയം ചൊവ്വാഴ്ച പരിഗണിച്ചത്. നീറ്റ് പിജി പരീക്ഷ രണ്ട്‌ ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാബോർഡിന്റെ (എൻബിഇ) തീരുമാനത്തിനെതിരായ ഹർജിയും ബെഞ്ചിനുമുന്നിൽ അഭിഭാഷകൻ പറഞ്ഞു. ഈ ഹർജി ഉടൻ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കഴിഞ്ഞദിവസം   അറിയിച്ചിരുന്നു.