ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ (എൽ.പി.യു.) വിദ്യാര്‍ഥിക്ക് പ്ലേസ്‌മെന്റിലൂടെ ലഭിച്ചത് റെക്കോഡ് തുകയുടെ വാര്‍ഷിക ശമ്പള പാക്കേജ്. അവസാന വര്‍ഷ ബി.ടെക്ക് (റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍) വിദ്യാര്‍ഥിയായ ബെറ്റിറെഡ്ഡി നാഗവംശി റെഡ്ഡി എന്ന വിദ്യാർഥിക്കാണ് 1.03 കോടിയുടെ വാര്‍ഷിക ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യപ്പെട്ടത്. 2025 മേയില്‍ ബി.ടെക്ക് പൂര്‍ത്തിയാക്കുന്ന നാഗവംശി റെഡ്ഡി ഒരു പ്രമുഖ എ.ഐ റോബോട്ടിക്‌സ് സ്ഥാപനത്തില്‍ റോബോട്ടിക്‌സ് എന്‍ജിനിയര്‍ ആയി ജോലിയില്‍ പ്രവേശിക്കും.
മൈക്രോസോഫ്റ്റ്, സിസ്‌കോ, പേപാല്‍, ആമസോണ്‍ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെല്ലാം ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാംപസ് പ്ലേസ്‌മെന്റില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നായി 1,700 ഓളം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം പത്തുലക്ഷം മുതല്‍ ഒരുകോടി വരെയുള്ള ശമ്പള പാക്കേജാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പള പാക്കേജ് 16 ലക്ഷം രൂപയുടേതാണ്.
ഏറ്റവുമധികം വാര്‍ഷിക ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്ത് പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്കാണ് (പ്രതിവര്‍ഷം 52.20 ലക്ഷം രൂപ). രണ്ടാം സ്ഥാനത്ത് ന്യൂട്ടാനിക്‌സും (പ്രതിവര്‍ഷം 53 ലക്ഷം രൂപ), മൂന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റുമാണ് (പ്രതിവര്‍ഷം 52.20 ലക്ഷം രൂപ).
1,912 പേര്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്യപ്പെട്ടു. 377 പേര്‍ക്ക് മൂന്ന് തൊഴില്‍ വാഗ്ദാനങ്ങള്‍, 97 പേര്‍ക്ക് നാല് തൊഴില്‍ വാഗ്ദാനങ്ങള്‍, 18 പേര്‍ക്ക് അഞ്ച് തൊഴില്‍ വാഗ്ദാനങ്ങള്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ആദിറെഡ്ഡി വാസു എന്ന ബി.ടെക്ക് വിദ്യാര്‍ഥിക്ക് (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്) ഏഴ് സ്ഥാപനങ്ങളിലാണ് തൊഴില്‍ വാഗ്ദാനം ചെയ്യപ്പെട്ടത്.
കാപ്‌ജെമിനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റ്ഡ് ലൗലി പ്രൊഫണല്‍ യൂണിവേഴ്‌സിറ്റിയിലെ 736-ഓളം വിദ്യാര്‍ഥികള്‍ക്കാണ് അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികയില്‍ ജോലി നല്‍കിയത്. മൈന്‍ഡ്ട്രീ എന്ന സ്ഥാപനം 467 വിദ്യാര്‍ഥികള്‍ക്കും ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ ട്രെയ്‌നി തസ്തികയില്‍ ജോലിനല്‍കി. അസെന്‍ച്വര്‍ എന്ന സ്ഥാപനം 279 വിദ്യാര്‍ഥികള്‍ക്കാണ് ജോലി നല്‍കിയത്. ടി.സി.എസ് (260 വിദ്യാര്‍ഥികള്‍), കെ.പി.ഐ.ടി ടെക്‌നോളജീസ് (229 വിദ്യാര്‍ഥികള്‍), ഡി.എക്‌സ്.സി ടെക്‌നോളജി (203 വിദ്യാര്‍ഥികള്‍), എം.പി.എച്ച്.എ.എസ്.ഐ.എസ് (94 വിദ്യാര്‍ഥികള്‍) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
യു.എസ്, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ജോലിനോക്കുന്നുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികൾക്ക് പ്രവേശനം.
Content Highlights: lpus 2025 batch final year student gets one crore placement package
Published: 20 Feb 2025, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented