സി.എ. പരീക്ഷയിൽ വിജയിച്ച തുടക്കക്കാർക്കായി ഐ.സി.എ.ഐ 65-ാമത് ക്യാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഒന്നാം ഘട്ട പ്ലേസ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 78 പ്രമുഖ സ്ഥാപനങ്ങളിലായി 5,339 തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

 

2026 മേയിൽ നടന്ന സി.എ ഫൈനൽ പരീക്ഷയിൽ 7,931 ഉദ്യോഗാർത്ഥികളാണ് വിജയിച്ചത്. ഇതിൽ 6,399 പേർ ക്യാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി രാജ്യത്തെ 29 കേന്ദ്രങ്ങളിലാണ് അഭിമുഖങ്ങൾ നടക്കുക.

അഭിമുഖ സമയക്രമം

രണ്ട് ഘട്ടങ്ങളായാണ് വിവിധ നഗരങ്ങളിൽ അഭിമുഖങ്ങൾ നടക്കുന്നത്:

  • ഡൽഹി: ഓഗസ്റ്റ് 3 - 7

  • മുംബൈ, പൂനെ: ഓഗസ്റ്റ് 4 - 8

  • കൊൽക്കത്ത: ഓഗസ്റ്റ് 5 - 10

  • അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ: ഓഗസ്റ്റ് 10 - 14

  • ഹൈദരാബാദ്, ജയ്പൂർ: ഓഗസ്റ്റ് 11 - 17

  • നോയിഡ, താനെ: സെപ്റ്റംബർ 21 - 22

  • ഭുവനേശ്വർ, കോയമ്പത്തൂർ, എറണാകുളം, ഇന്ദോർ, വിശാഖപട്ടണം: സെപ്റ്റംബർ 23 - 24

  • ഭോപ്പാൽ, ചണ്ഡീഗഡ്, ദുർഗാപൂർ, ഗുവാഹത്തി, കാൺപൂർ, ലഖ്‌നൗ, നാഗ്പൂർ, പട്‌ന, റായ്പൂർ, രാജ്‌കോട്ട്, റാഞ്ചി, രത്‌ലാം, വഡോദര: സെപ്റ്റംബർ 25

കഴിഞ്ഞ പ്ലേസ്‌മെന്റിലെ പ്രകടനം

മുൻപ് നടന്ന 64-ാമത് ക്യാമ്പസ് പ്ലേസ്‌മെന്റിൽ തൊഴിൽദാതാക്കളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 183 സ്ഥാപനങ്ങൾ പങ്കെടുത്ത റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 2,570 പേർക്ക് ജോലി ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ഏറ്റവും ഉയർന്ന വാർഷിക ശമ്പളം 27.50 ലക്ഷം രൂപയായിരുന്നു. ശരാശരി ശമ്പളം പ്രതിവർഷം 13 ലക്ഷം രൂപയുമായിരുന്നു.