തിരുവനന്തപുരം: കേരളത്തിലെ യുവ ശാസ്ത്രപ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന യുവ ഗവേഷകർക്ക് സ്വതന്ത്ര ഗവേഷണത്തിനും വികസനത്തിനും വഴിയൊരുക്കുകയാണ് അവാർഡിന്റെ പ്രധാന ലക്ഷ്യം.
പുരസ്‌കാര നേട്ടങ്ങൾ
-
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും.
-
50 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ്: വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിന്റെയും പ്രോജക്ട് സമർപ്പണത്തിന്റെയും അടിസ്ഥാനത്തിൽ വിജയികൾക്ക് 50 ലക്ഷം രൂപ വരെയുള്ള ഗവേഷണ ഗ്രാന്റ് ലഭിക്കാൻ അവസരമുണ്ട്.
-
അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാം: അവാർഡ് ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി വിദേശയാത്രാ സഹായവും നൽകും.
യോഗ്യതാ മാനദണ്ഡങ്ങൾ
-
വിദ്യാഭ്യാസ യോഗ്യത: പിഎച്ച്.ഡി (Ph.D) യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ്-ഡോക്ടറൽ പരിചയവും ഉണ്ടായിരിക്കണം.
-
പ്രവൃത്തി പരിചയം: കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി കേരളത്തിലെ ഏതെങ്കിലും അക്കാദമിക് അല്ലെങ്കിൽ ആർ & ഡി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരിക്കണം.
-
പ്രായപരിധി: അവാർഡ് പ്രഖ്യാപിക്കുന്ന വർഷത്തിലെ ഡിസംബർ 31-ന് 37 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നാമനിർദ്ദേശ രീതി
-
അവാർഡിനായി സ്വയം അപേക്ഷിക്കാൻ (സെൽഫ് നോമിനേഷൻ) സാധിക്കില്ല.
-
കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർമാർ, ആർ & ഡി കേന്ദ്രങ്ങളുടെ ഡയറക്ടർമാർ, സ്ഥാപന/വകുപ്പ് മേധാവികൾ, അല്ലെങ്കിൽ സയൻസ് അക്കാദമി ഫെലോകൾ എന്നിവർക്ക് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യാം.
-
ഒരിക്കൽ സമർപ്പിച്ച നാമനിർദ്ദേശങ്ങൾക്ക് പ്രായപരിധി കഴിയുന്നത് വരെയോ അല്ലെങ്കിൽ മൂന്ന് വർഷം വരെയോ പ്രാബല്യമുണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
കൗൺസിലിന്റെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
-
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.10.2026
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി KSCSTE ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെടേണ്ട വിലാസം:
സയന്റിസ്റ്റ് ഇൻ ചാർജ്,
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ,
ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം – 695 004
ഫോൺ: +91 471 2548214
Published: 09 Oct 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented