
ന്യൂഡൽഹി: അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള യോഗ്യതയിൽ പിഎച്ച്ഡി ഗവേഷണ കാലയളവ് കണക്കാക്കാനാകില്ലെന്ന് കണ്ണൂർ സർവകലാശാല. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂർ സർവകലാശാല ഈ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. പിഎച്ച്ഡി ഗവേഷണ കാലയളവ് അസിസ്റ്റന്റ് പ്രൊഫസറിന് തുല്യമല്ലെന്നും സർവകലാശാല സുപ്രീം കോടതിക്ക് എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
സർവകലാശാല അഭിഭാഷകൻ സുൽഫിക്കർ അലി പി.എസ്. എഴുതിനൽകിയ എട്ട് പേജ് ദൈർഘ്യമുള്ള വാദത്തിലാണ് സർവകലാശാല തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് വർഷം, ആറ് മാസം, 11 ദിവസം പ്രിയ വർഗീസ് പി.എച്ച്.ഡി ഗവേഷണം നടത്തിയിരുന്നു.
ശ്രീ വിവേകാനന്ദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽനിന്ന് ഡെപ്യൂട്ടേഷനിൽ ആയിരുന്നതിനാൽ, ഈ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കണമെന്ന പ്രിയയുടെ ആവശ്യം അംഗീകരിച്ചിരുന്നു. യു.ജി.സി ചട്ടം 3.11-ന്റെ അടിസ്ഥാനത്തിൽ ഈ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കുകയും ചെയ്‌തെന്ന് സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, യു.ജി.സി ചട്ടം 4.1.II (iii)-ന്റെ പരിധിയിൽ വരുന്ന ഗവേഷണ പരിചയമായി ഈ കാലയളവിനെ അംഗീകരിക്കാൻ ആകില്ലെന്നാണ് സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
പി.എച്ച്.ഡി ബിരുദം നേടുന്ന പ്രക്രിയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് തുല്യമല്ല. പി.എച്ച്.ഡിയുടെ ഗവേഷണ കാലയളവ് ഗവേഷണ പരിചയമായി കണക്കാക്കില്ലെങ്കിലും പോസ്റ്റ് ഡോക്ടറൽ കാലയളവ് ഗവേഷണ കാലയളവായി കണക്കാക്കുമെന്ന് സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ പ്രിയ വർഗീസിന്റെ അഭിഭാഷകൻ എഴുതി നൽകിയ വാദത്തിൽ പ്രിയയ്ക്ക് നിയമനത്തിനാവശ്യമായ യോഗത്യ ഉണ്ടെന്ന് വിശദീകരിച്ചിരുന്നു.
'പ്രിയ വർഗീസിന്റെ റിസർച്ച് സ്‌കോർ 156, ജോസഫ് സ്കറിയയുടേത് 651'
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി ചട്ടങ്ങൾ പ്രകാരം തയ്യാറാക്കിയ റിസേർച്ച് സ്കോറും സർവകലാശാല സുപ്രീം കോടതിക്ക് കൈമാറി. സർവകലാശാല കൈമാറിയ റിസർച്ച് സ്‌കോർ പ്രകാരം പ്രിയ വർഗീസിന്റെ സ്‌കോർ 156-ഉം ജോസഫ് സ്കറിയയുടേത് 651-ഉം ആണ്.
സർവകലാശാല കൈമാറിയ പട്ടിക പ്രകാരം റീസർച്ച് ജേർണൽ പ്രസിദ്ധീകരണത്തിന് പ്രിയയുടെ സ്‌കോർ 110-ഉം, ജോസഫ് സ്കറിയയുടേത് 200-ഉം ആണ്. പുസ്തകങ്ങൾ എഴുതിയതിന് ജോസഫ് സ്കറിയക്ക് ലഭിച്ച സ്‌കോർ 147-ഉം പ്രിയയുടെ സ്‌കോർ 18-ഉം ആണ്. പുതിയ കരിക്കുലവും കോഴ്സുകളും തയ്യാറാക്കിയതിന് ജോസഫ് സ്കറിയുടെ സ്‌കോർ 37 ആണ്. എന്നാൽ, പ്രിയ വർഗീസിന് ഇതിൽ സ്‌കോർ ഇല്ല. അതേസമയം, സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ അന്തിമ സ്‌കോർ പ്രകാരം ഒന്നാം റാങ്ക് പ്രിയ വർഗീസിനും രണ്ടാം റാങ്ക് ജോസഫ് സ്കറിയക്കും ആണ്.
Content Highlights: Kannur University submitted to the Supreme Court that PhD research period does not count as teaching experience for Associate Professor appointments., The stand was clarified in the Priya Varghese appointment controversy case., Research scores submitted show Priya Varghese scored 156 while Joseph Skaria scored 651.
Published: 06 Nov 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented