കൊച്ചി: സ്‌കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിങ് ഉൾപ്പെടെ ഏഴു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വയനാട് സുൽത്താൻബത്തേരിയിൽ സർക്കാർ സ്‌കൂളിൽ 2019-ൽ വിദ്യാർഥിനി ക്ലാസ്‌മുറിയിൽവെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.
മറ്റു മാർഗനിർദേശങ്ങൾ
• ശൗചാലയങ്ങളിൽ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം
• സ്കൂളിൽ പ്രഥമശുശ്രൂഷാ കിറ്റ് വേണം, പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നൽകണം
• അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം
• പാമ്പിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം
• തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേർന്ന് മോക്ക് ഡ്രിൽ നടത്തണം
• നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂൾ മേധാവികളും മാനേജ്മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടെ പരിശോധനനടത്തണം
Content Highlights: School Safety Guidelines: 7 Key Points
Published: 07 Jun 2025, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented