ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്–കേരളം (ഐ.ഐ.ഐ.ടി.എം.കെ.), ടെക്‌നോപാർക്കിൽ സ്ഥാപിച്ച ATAL Established Incubation Centre (ATAL EIC) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഗവൺമെന്റിന്റെ നിതി ആയോഗിന് കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ  പിന്തുണയോടെയാണ് ATAL EIC സ്ഥാപിച്ചത്. 
കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. വ്യവസായ, ഐ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.
ഐ.ഐ.ഐ.ടി.എം.കെ. ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്, ഐ.ഐ.ഐ.ടി.എം.കെ. ചെയർമാൻ മാധവൻ നമ്പ്യാർ ഐ.എ.എസ്. (റിട്ട.), കേരള സർക്കാരിന്റെ ഐ.ടി. സ്പെഷ്യൽ സെക്രട്ടറി സാംബശിവ റാവു ഐ.എ.എസ്., ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, അറ്റൽ ഇന്നൊവേഷൻ മിഷൻ പ്രോഗ്രാം ഡയറക്ടർ പ്രതീക് ദേശ്മുഖ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു

To advertise here,

C-DAC–ARIES ബുക്ക് പ്രകാശനം, സിമുലേഷൻ പോർട്ടൽ ഉദ്ഘാടനം, ധാരണാപത്രങ്ങളുടെ കൈമാറ്റം, CHIPMAT പദ്ധതിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാന്റ് ലെറ്ററുകളുടെ വിതരണം എന്നിവയും നടന്നു.
ശാസ്ത്ര-നവീകരണ അടിസ്ഥാനസൗകര്യം, STEM, കോർപ്പറേറ്റ് ആക്സിലറേഷൻ, ഡിസൈൻ–സിമുലേഷൻ, സെമികണ്ടക്ടർ, റോബോട്ടിക്സ് എന്നീ മേഖലകളിൽ ആറ് സഹകരണ പദ്ധതികൾക്കും തുടക്കമായി. Xtra G Club, Raspberry Pi Foundation, Maruti Suzuki India Ltd, MathWorks India എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ സംരഭത്തിൽ പങ്കാളികൾ.
സെമികണ്ടക്ടർ ഡിസൈൻ, ഫാബ്‌ലെസ് ഉൽപ്പന്നങ്ങൾ, AI ഹാർഡ്‌വെയർ, എഡ്ജ് കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ്, മറൈൻ–സ്പേസ് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് ATAL ഇൻക്യുബേഷനിൽ പ്രത്യേക പ്രാധാന്യം നൽകും. ഇൻക്യുബേഷൻ, ലാബ് സൗകര്യം, പ്രോട്ടോടൈപ്പിംഗ്, ടെസ്റ്റിംഗ്, മെന്ററിംഗ്, വ്യവസായ ബന്ധം, നിക്ഷേപ–വാണിജ്യവൽക്കരണ പിന്തുണ എന്നിവ ഈ കേന്ദ്രം ലഭ്യമാക്കും.
CHIPMAT Commercialisation Grant വഴി യോഗ്യമായ സാങ്കേതിക സംരംഭങ്ങൾക്ക് ഒരു പദ്ധതിക്ക് ₹40 ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. പ്രോട്ടോടൈപ്പ് ഘട്ടം പിന്നിട്ട സാങ്കേതികവിദ്യകളെ വാലിഡേഷൻ, നിർമ്മാണ സജ്ജീകരണം, വാണിജ്യവൽക്കരണം എന്നിവയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.