കോഴിക്കോട്: കോഴിക്കോട് ലയോള സ്കൂൾ ഒരുക്കിയ പ്രത്യേക അധ്യാപക ദിന സംഗീത ആൽബം ‘ഗുരുവേ സ്നേഹവന്ദനം’ ശ്രദ്ധ നേടുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗാനം അധ്യാപകരോടുള്ള ആദരവും സ്നേഹവും നിറഞ്ഞ വരികളാലും ഈണത്താലും ഇതിനോടകം ഏവരുടെയും ഹൃദയം കവർന്നു കഴിഞ്ഞു.

To advertise here,

സ്കൂളിലെയും ജീവിതത്തിലെയും വഴികാട്ടികളായ അധ്യാപകരെ ‘വഴിവിളക്കായും സ്നേഹത്തണലായും’ വാഴ്ത്തുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. ഫാ. റോയ് അലക്സ് എസ്.ജെ. ആണ് ഗാനത്തിന്റെ ഹൃദയഹാരിയായ വരികൾ രചിച്ചിരിക്കുന്നത്. അച്ചടക്കവും വാത്സല്യവും സമന്വയിക്കുന്ന ഗുരുവചനങ്ങളുടെ മാഹാത്മ്യം വരികളിൽ തെളിഞ്ഞുനിൽക്കുന്നു.

ശ്രദ്ധേയയായ ഗായികയും സംഗീതജ്ഞയുമായ സ്കൂളിലെ സംഗീതാധ്യാപിക സിസിലി അനിൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാതുകൾക്ക് കുളിർമയേകുന്ന ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് സുധിൻ, ദാമിനി ഡിജിറ്റൽ എന്നിവരാണ്.

ദൃശ്യഭംഗിയോടെ ക്യാമറ ചലിപ്പിച്ച് ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നത് എ.എൽ. ഷിയാസാണ്.