പഠനത്തോടൊപ്പം സുരക്ഷയുടെ പാഠങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം

സ്‌കൂൾ ബസ് നിർത്തുന്നതിനുമുമ്പേ ചാടിയിറങ്ങാനുള്ള ശ്രമത്തിലായിരുന്നു അനന്തു. ഡ്രൈവർ കണ്ടതുകൊണ്ട് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. സ്‌കൂൾ തുറന്നാൽ റോഡിലെ അപകടസാധ്യതകളും കൂടും. റോഡപകടങ്ങളിൽ കൂടുതലും ഇരയാകേണ്ടി വരുന്നത് കുട്ടികളാണ്. അശ്രദ്ധയും അമിതാവേശവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
To advertise here,
- സ്‌കൂൾ ബസിലാണ് കുട്ടികളുടെ യാത്രയെങ്കിൽ ഓടുന്ന ബസ്സിൽ ആടിയും പാടിയും കളിക്കരുത്.
- ബസ് നിർത്തുന്നതിനുമുമ്പേ ചാടിയിറങ്ങുന്നതും ഓടുന്ന ബസ്സിൽ ചാടിക്കയറുന്നതും പോലെയുള്ള സാഹസങ്ങൾ വേണ്ട.
- ബസിലും മറ്റ് വാഹനങ്ങളിലും സഞ്ചരിക്കുമ്പോൾ കൈയും തലയും പുറത്തിടുന്നത് അപകടസാധ്യത കൂട്ടും.
- ഓട്ടോയിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കർശനമായി തടയണം.
- റോഡ് മുറിച്ചുകടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സീബ്രാവരകളുണ്ടെങ്കിൽ അതിലൂടെ മാത്രം റോഡുമുറിച്ച് കടക്കാവൂ. അല്ലെങ്കിൽ റോഡിനിരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കാൻ നിർദ്ദേശിക്കുക.
- ട്രാഫിക് സിഗ്നലുകളും അവ പാലിക്കേണ്ടതിന്റെ ആവശ്യവും കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം.
Content Highlights: Importance of road safety education for children as schools reopen
Published: 18 May 2026, 12:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented