തിരുവനന്തപുരം: ഈ അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ 1,31,368 വിദ്യാർഥികളുടെ കുറവ്. സ്കൂൾ തുറന്ന്, സർക്കാർ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുത്തപ്പോഴാണ് ഈ കണ്ടെത്തൽ. 2025-26 അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ 31,61,989 കുട്ടികളുണ്ടായിരുന്നു. ഈ വർഷം 30,30,621 ആയി.
അതേസമയം, അൺ എയ്ഡഡ് സ്കൂളിൽ 7860 വിദ്യാർഥികൾ കൂടി. എന്നാൽ, അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് കണക്കുകൾ. 2025-26 അധ്യയനവർഷം ഒന്നാംക്ലാസിൽ 2,82,339 കുട്ടികൾ ചേർന്നിരുന്നു. ഈ അധ്യയനവർഷം 2,50,858. ആകെ 31,481 കുട്ടികളുടെ കുറവ്.
മറ്റുക്ലാസുകളെടുത്താൽ എയ്ഡഡ് സ്കൂളിൽ മൂന്നിലും പത്തിലും മാത്രമേ മുൻവർഷത്തെക്കാൾ കുട്ടികൾ കൂടിയിട്ടുള്ളൂ. മൂന്നിൽ-2109 കുട്ടികളും പത്തിൽ 4803 കുട്ടികളും കൂടി.
സർക്കാർ സ്കൂളിൽ പത്താം ക്ലാസിലേ വർധനയുള്ളൂ-939 കുട്ടികൾ. അൺഎയ്ഡഡ് സ്കൂളിലാവട്ടെ ഒന്ന്, രണ്ട്, അഞ്ച് എന്നിവയിലൊഴികെ മറ്റെല്ലാ ക്ലാസിലും മുൻവർഷത്തെക്കാൾ കുട്ടികൾ കൂടി.
അങ്ങനെയാണ് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ മൊത്തം കുട്ടികൾ കൂടിയതെന്നാണ് കണക്കുകൾ.
Content Highlights: The official sixth-working-day school census in Kerala reveals a significant decline of over 1.31 lakh students in public schools for the 2026-27 academic year, even as unaided schools recorded an increase in enrollment.
Published: 13 Jun 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented