തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് മന്ത്രി ഉടനടി പ്രശ്‌നം പരിഹരിച്ചത്.

To advertise here,

പ്ലസ് ടു പരീക്ഷയും പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും കാലയളവിൽ എഴുതേണ്ടി വരുന്നത് വിദ്യാർഥികളുടെ മാനസിക സംഘർഷത്തിനും പ്ലസ് ടു വിജയശതമാനത്തെയും ബാധിച്ചിരുന്നു. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയ വലിയൊരു വിഭാഗം കുട്ടികളുടെ തോൽവിക്ക് ഇതൊരു പ്രധാന കാരണവുമായിട്ടുണ്ട്.