ഹരിപ്പാട്: ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിറ്റ് ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കാന്‍ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിരതാമസ രേഖയായി വേഷന്‍കാര്‍ഡ് പരിഗണിക്കും.
വിദ്യാര്‍ഥി താമസിക്കുന്നിടത്തെ തദ്ദേശ സ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്ലസണ്‍ പ്രവേശനത്തിനു മുന്‍പ് എസ്എസ്എല്‍സി സര്‍ടിഫിക്കറ്റ് ഡിജി ലോക്കറില്‍ കിട്ടിയിരുന്നു. ഇത്തവണ അതുകൊണ്ടാണ് ബുദ്ധിമുട്ടായത്. ഇക്കാര്യം സംബന്ധിച്ച് 'മാതൃഭൂമി' ബുധനാഴ്ച വാര്‍ത്ത
നല്‍കിയിരുന്നു. അടുത്തദിവസം തന്നെ ഡിജി ലോക്കറില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അറിയുന്നു.
ആദ്യ അലോട്മെന്റ്‌റ് പ്രവേശനം ഇന്നകൂടി
ഫയര്‍സെക്കന്‍ഡറി, വിഎച്ച്എസഇ ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ടരേഖകളും ഹാജരാക്കി സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫി അടയ്ക്കാതെ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റ് റദ്ദാകും.
തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ അവരെ പരിഗണിക്കില്ല. ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്മെന്റിനുശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്‌മെന്റ് ലഭിച്ചിട്ടും നേടാത്തതിനാല്‍ ഒഴിവു വരുന്ന സീറ്റും ചേര്‍ത്ത് രണ്ടും മൂന്നും അലോട്‌മെന്റ് പ്രസ ദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്മെന്റ്. 16-നാണ് മൂന്നാം അലോട്മെന്റ്. 18 ന് ഈവര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങും.
സംവരണം പരിശോധിക്കാന്‍ ടിസി മതിയെന്ന് മന്ത്രി
പ്ലസ് വണ്‍ സംവരണവിഭാഗത്തില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് പ്രവേശനവേളയില്‍ ജാതിതെളിയിക്കാന്‍ തത്കാലം ടിസി മതിയാവുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രവേശനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം കൊട്ടിയത്ത് മൂടി നീട്ടിവളര്‍ത്തിയതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥികളെ ക്ലാസില്‍നിന്നിറക്കിവിട്ടതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം. കൊല്ലാത്തെ സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ബസ്ചാര്‍ജ് അടയ്ക്കാത്തതിന് വിദ്യാര്‍ഥിയെ ഈ ക്കിവിട്ട സംഭവം കണ്ണൂര്‍ ഉപവിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേ ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: SSLC certificates unavailable on DigiLocker? Kerala resolves Plus One admission issue
Published: 05 Jun 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented