ഹരിപ്പാട്: എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്‌വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്. അതു കിട്ടാത്തതാണു പ്രശ്നം.

To advertise here,

മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. സിബിഎസ്ഇ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാമായിരുന്നു.

വിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിൽ പേരും ജനനത്തീയതിയും വിവിധ വിഷയങ്ങളിലെ ഗ്രേഡും രക്ഷിതാവിന്റെ പേരും മാത്രമാണുള്ളത്.

ഡിജി ലോക്കറിൽ ലഭിക്കുന്നത് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ തനിപ്പകർപ്പാണ്. എസ്‌സി, എസ്ടി, ഒഇസി ഒഴികെയുള്ള സംവരണ വിഭാഗങ്ങൾക്ക് ജാതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി. ആദ്യ അലോട്‌മെന്റ് പ്രവേശനം വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ്. വില്ലേജ് ഓഫീസിൽനിന്ന് ബന്ധപ്പെട്ട രേഖകൾ വാങ്ങുമ്പോഴേക്കും പ്രവേശനത്തിനുള്ള സമയപരിധി കഴിയും.

വിദ്യാർഥി താമസിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലെ സ്കൂളിൽ അപേക്ഷിക്കുമ്പോൾ രണ്ടു ബോണസ് പോയിന്റ് ലഭിക്കും. അതേ താലൂക്കാണെങ്കിൽ ഒരു പോയിന്റും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ താമസക്കാർ അതേ താലൂക്കിലെ സ്കൂളിൽ അപേക്ഷിക്കുകയാണെങ്കിൽ രണ്ടു ബോണസ് പോയിന്റിന് അർഹതയുണ്ട്.

എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഈ വിവരങ്ങളെല്ലാമുണ്ട്. അതിനാൽ, സംസ്ഥാന സിലബസിൽ പഠിച്ചവർ ഈ രേഖകൾക്കായി പ്രത്യേകം സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലായിരുന്നു. ബോണസ് പോയിന്റിന് അർഹമാക്കുന്ന രേഖകളുടെ അസൽ, പ്രവേശനസമയത്ത് നിർബന്ധമായും ഹാജരാക്കണമെന്നാണു ചട്ടം. രേഖകൾ ഹാജരാക്കത്തവർക്ക് പ്രവേശനം നൽകുന്നത് നിയമപരമായി ചോദ്യംചെയ്യപ്പെട്ടാൽ തങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

പ്ലസ്‌വണ്‍ അലോട്‌മെന്റ്: മന്ത്രിയുടെ ഉറപ്പില്‍ 3839 അപേക്ഷകര്‍ക്ക് ആശ്വാസം
ഹരിപ്പാട് പ്ലസ്‌വണ്‍ ട്രയല്‍ അലോട്‌മെന്റിനു ശേഷം അപേക്ഷ തിരുത്തിയിട്ടും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാനാകാതെ പോയവരെ ആദ്യ അലോട്‌മെന്റില്‍ പരിഗണിക്കുമെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ ഉറപ്പ് 3839 പേര്‍ക്ക് ഗുണമായി. അപേക്ഷ സമര്‍പ്പിക്കാന്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമാണ്. തിരുത്തല്‍ വരുത്തുമ്പോഴും ഇതു ബാധകമാണ്. നീറ്റ് ഉള്‍ പ്പെടെ ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷകളിലെല്ലാം ഈ രീതിയാണ്. ഇത്തവണ പ്ലസ്‌വണ്‍ ട്രയല്‍ അലോട്‌മെന്റിനുശേഷം പലയിടങ്ങളിലും മഴയും കാറ്റും മൂലം വൈദ്യുതി മുടങ്ങിയിരുന്നു. അതോടെ ചിലര്‍ക്ക് ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാനാകാനായില്ല. ഇതുസംബന്ധി ച്ച പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇളവുനല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്.