തിരുവനന്തപുരം: കേരളത്തിനു പുറത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കും സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ ജോലിക്ക് അപേക്ഷിക്കാൻ അവസരമൊരുക്കി സർക്കാർ വിജ്ഞാപനം. ഇതോടെ, ദേശീയ ഫൊറൻസിക് സർവകലാശാലയിൽ നിന്നും എം.എസ്‌സി. ഫൊറൻസിക് സയൻസ് ബിരുദം നേടിയ ഒട്ടേറെ മലയാളികൾക്ക് അവസരമൊരുങ്ങും. ഈ രംഗത്തെ ഉദ്യോഗാർഥികളുടെ 30 വർഷത്തെ ആവശ്യം അംഗീകരിച്ച്, ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കി.
ഫൊറൻസിക് ലാബുകളിൽ സയന്റിഫിക് ഓഫീസറെ നിയമിക്കാൻ എം.എസ്‌സി. ഫൊറൻസിക് സയൻസ് ഇതുവരെ യോഗ്യതയായി പി.എസ്.സി. പരിഗണിച്ചിരുന്നില്ല. തമിഴ്‌നാട് ഉൾപ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിൽ സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ എം.എസ്‌സി. ബിരുദം നേടിയവർക്കായിരുന്നു യോഗ്യത.
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലായി കേരള പോലീസ് അക്കാദമിയും കുസാറ്റും എം.എസ്‌സി. ഫൊറൻസിക് സയൻസ് കോഴ്‌സുകൾ നടത്തുന്നുണ്ടെങ്കിലും പഠിച്ചിറങ്ങിയവർക്ക് തൊഴിലവസരം ഉണ്ടായിരുന്നില്ല.
പോലീസ് അക്കാദമിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. എം.എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഉദ്യോഗാർഥികൾ നടത്തിയ പോരാട്ടത്തിനൊടുവിലാണ്, ഫൊറൻസിക് രംഗത്തെ ബിരുദധാരികൾക്ക് അവസരം ഉറപ്പാക്കാനുള്ള വിജ്ഞാപനം.
Content Highlights: Government notification allows MSc Forensic Science graduates to apply for Scientific Officer roles.
Published: 12 Mar 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented