കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്‌മെന്റില്‍ ഗവണ്‍മെന്റ് വിഭാഗം കോളേജുകളില്‍ വിവിധ ബ്രാഞ്ചുകളില്‍/കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയവരില്‍ 21,924 വരെ റാങ്കുള്ളവര്‍ക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചില്‍ ഏതെങ്കിലും ഒരു ഗവണ്‍മെന്റ്/എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജില്‍ സ്റ്റേറ്റ് മെറിറ്റില്‍ (എസ്എം) അലോട്‌മെന്റ് ലഭിച്ചു.

To advertise here,

വിദ്യാര്‍ഥി താത്പര്യങ്ങള്‍

ഗവണ്‍മെന്റ് വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ ഏറ്റവും താത്പര്യം കാട്ടിയ ബ്രാഞ്ച്, മുന്‍വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/അനുബന്ധ ബ്രാഞ്ചുകള്‍ ആണ്. ടികെഎമ്മില്‍ മാത്രമുള്ള കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ബ്രാഞ്ചിലെ എസ്എം സീറ്റാണ് ഏറ്റവും ആദ്യം നികത്തപ്പെട്ടത്. അവസാന എസ്എം റാങ്ക് -2205. രണ്ടു കോളേജുകളില്‍ [ടിവിഇ (സിഇടി), ടികെഎം] ഉള്ള ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് അവസാന എസ്എം അലോട്‌മെന്റ്് റാങ്ക് -2902.

ഗവണ്‍മെന്റ്/എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് വിഭാഗത്തില്‍ 10 കോളേജുകളിലുള്ള കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ചിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് -3545. ഈ വിഭാഗം (ഗവ/എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ്) കോളേജുകളിലെ മറ്റ് ബ്രാഞ്ചുകളിലെ ആദ്യ അലോട്‌മെന്റിലെ അവസാന എസ്എം റാങ്കുകള്‍ ഇപ്രകാരമാണ്:

• കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ഡേറ്റാ സയന്‍സ്) -4569 • ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -4847 • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് -5243 • റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - 6641 • ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -7042 • സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് -7088 • ഇന്‍ഡസ്ട്രിയല്‍ -7363 • കെമിക്കല്‍ -8328

• കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ -8401 • ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -10,480 • മെക്കാനിക്കല്‍ -11,136 • അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ -11,530 • ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ -12,809 • പ്രൊഡക്ഷന്‍ -13,007 • സിവില്‍ -13,132 • അഗ്രിക്കള്‍ച്ചറല്‍ -16,371 • സിവില്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ -19,674 • ഫുഡ് ടെക്‌നോളജി -21,782 • ഡെയറി ടെക്‌നോളജി -21,924

കോളേജ് താത്പര്യങ്ങള്‍

ഈ വിഭാഗത്തില്‍ ബഹുഭൂരിപക്ഷം കോളേജുകളിലുമുള്ള ബ്രാഞ്ചുകളില്‍ അവസാന എസ്എം റാങ്ക് അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ താത്പര്യംകാട്ടിയ മൂന്നു കോളേജുകളും അവിടെ അലോട്‌മെന്റ്് ലഭിച്ച അവസാന എസ്എം റാങ്കുകളും:

• കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (10 കോളേജുകളില്‍ ഉണ്ട്): ടിവിഇ (സിഇടി) -343 (അവസാന എസ്എം റാങ്ക്), ടിസിആര്‍ (തൃശ്ശൂര്‍) -670, ടികെഎം - 1487.

• ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (12): ടിവിഇ -598, ടിസിആര്‍ -1420, ടികെഎം -2199

• ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -(11): ടിവിഇ -1386, ടിസിആര്‍ -2962, ടികെഎം -3853

• മെക്കാനിക്കല്‍ (12 കോളേജുകളില്‍): ടിവിഇ -2520, ടിസിആര്‍ - 4626, ടികെഎം -7233

• സിവില്‍ (10): ടിവിഇ -5059, ടിസിആര്‍ -8797, ടികെഎം -9896.

ഇവയിലെല്ലാം ടിവിഇ; ടിസിആര്‍; ടികെഎം എന്ന ക്രമത്തിലാണ് വിദ്യാര്‍ഥികളുടെ താത്പര്യം. ടിവിഇയിലെ മറ്റു ബ്രാഞ്ചുകളിലെ അവസാന എസ്എം റാങ്കുകള്‍: അപ്ലൈഡ് ഇലക്ട്രോണിക്‌സ് -1885, ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ - 1502, ഇന്‍ഡസ്ട്രിയല്‍ - 7363.

കോസ്റ്റ് ഷെയറിങ് കോളേജുകള്‍

മറ്റുവിഭാഗം സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ചിനോടാണ് പ്രിയം. സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ് വിഭാഗം ഐഎച്ച്ആര്‍ഡി കോളേജായ തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ചിലെ ഗവ. ക്വാട്ട അവസാന എസ്എം റാങ്ക് 1217 ആണ്. ഈ ബ്രാഞ്ചില്‍ ഇവിടെ അലോട്‌മെന്റ്് സ്വീകരിച്ച ഏറ്റവും ഉയര്‍ന്ന റാങ്ക് 47 ആണ്. പത്തില്‍ രണ്ടു സര്‍ക്കാര്‍ കോളേജുകളില്‍ മാത്രമാണ് ഈ ബ്രാഞ്ചിലെ അവസാന എസ്എം റാങ്ക് മോഡലിലെ അവസാന എസ്എം റാങ്കിനു മുന്നിലുള്ളത്. ഇവിടെ ഈ ബ്രാഞ്ചിലെ മാനേജ്മെന്റ്് ക്വാട്ട അവസാന റാങ്ക് -2374. നാല് സര്‍ക്കാര്‍ കോളേജുകളിലെ ഈ ബ്രാഞ്ചിലെ അവസാന എസ്എം റാങ്ക് 2374-ന് താഴെയാണ്.

ഈ വിഭാഗം കോളേജുകളില്‍, ഈ ബ്രാഞ്ചില്‍ വിദ്യാര്‍ഥികള്‍ താത്പര്യം കാട്ടിയ മറ്റ് കോളേജുകള്‍: എസ്സിടി (കെഎസ്ആര്‍ടിസി) - ലാസ്റ്റ് റാങ്ക് - എസ്എം, മാനേജ്‌മെന്റ്, യഥാക്രമം -4721, 7515; സിഎച്ച്എന്‍ (ചെങ്ങന്നൂര്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് - ഐഎച്ച്ആര്‍ഡി) -8240, 13,804

മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ മറ്റ് ബ്രാഞ്ചുകളിലെ അവസാന എസ്എം റാങ്കുകള്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ് -3085, ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ -7903, ഇലക്ട്രോണിക്‌സ് (വിഎല്‍എസ്‌ഐ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി) -4844, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -1994, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -4813, മെക്കാനിക്കല്‍ - 9161.

10,000-ത്തില്‍താഴെ റാങ്കുകാര്‍ കോസ്റ്റ് ഷെയറിങ് കോളേജില്‍ സ്വീകരിച്ച മറ്റ് ബ്രാഞ്ചുകളും കോളേജുകളും: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-6871 (എസ്സിടി), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) -6703 (എസ്സിടി)

സ്വകാര്യ സ്വാശ്രയ കോളേജുകള്‍

സ്വകാര്യ സ്വാശ്രയ വിഭാഗത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങിന് എസ്എം അവസാന റാങ്ക് 10,000-നുള്ളില്‍ വന്നത് മൂന്നു കോളേജുകളിലാണ്. ആര്‍ഇടി (രാജഗിരി സ്‌കൂള്‍, എറണാകുളം) -4254; എംയുടി (മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം) -5775; എഫ്‌ഐടി (ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം)- 8033.

10,000-ത്തില്‍ താഴെ റാങ്കുകാര്‍ സ്വാശ്രയ കോളേജില്‍ സ്വീകരിച്ച മറ്റ് ബ്രാഞ്ചുകളും കോളേജുകളും: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-7816 (എംയുടി), 7356 (ആര്‍ഇടി); ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് -6899 (ആര്‍ഇടി); കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) -8251 (എംയുടി); കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ് -7678 (ആര്‍ഇടി)

മൊത്തം 27,021 പേരാണ് ആദ്യ അലോട്‌മെന്റ് പട്ടികയില്‍ ഉള്ളത്. റാങ്ക് 1 (സ്വീകരിച്ചത് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ടിവിഇ) മുതല്‍ റാങ്ക് 67,489 (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) വരെ എന്‍ജിനിയറിങ് റാങ്ക് ഉള്ളവര്‍ പട്ടികയിലുണ്ട്. ആദ്യ 100 റാങ്കിലുള്ള 22 പേര്‍ പട്ടികയിലുണ്ട്. ഇവരില്‍ 21 പേരും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ച് എടുത്തപ്പോള്‍ ഒരാള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ തിരഞ്ഞെടുത്തു. 22 പേരില്‍ 21 പേര്‍ പഠിക്കാന്‍ ടിവിഇ ഓപ്റ്റ് ചെയ്തു, ഒരാള്‍ മോഡല്‍ തിരഞ്ഞെടുത്തു.

500-ല്‍ ഉയര്‍ന്ന റാങ്കുള്ള 162 പേരും 1000 റാങ്കുവരെ ഉള്ളവരില്‍ 409 പേരും പട്ടികയില്‍ ഉണ്ട്. സ്റ്റേറ്റ് മെറിറ്റില്‍ ഏതെങ്കിലും വിഭാഗം കോളേജില്‍ ഒരു അലോട്‌മെന്റ്് ലഭിച്ച അവസാന റാങ്ക് 67,458 ആണ് (സ്വകാര്യ സ്വാശ്രയം) എന്‍ജിനിയറിങ് അലോട്മെന്റ് പട്ടിക, കോളേജ്/ബ്രാഞ്ച്/കാറ്റഗറി തിരിച്ചുള്ള അവസാന റാങ്കുകള്‍ എന്നിവ www.cee.kerala.gov.in -ല്‍ ലഭിക്കും. ഗവണ്‍മെന്റ് വിഭാഗം അലോട്‌മെന്റില്‍ സ്റ്റേറ്റ് മെറിറ്റ് 21,924 റാങ്ക് വരെ