
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന മൂന്നാം ഘട്ട അലോട്മെൻറ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ കൺഫർമേഷൻ ഒക്ടോബർ 14-ന് രാവിലെ 11 വരെ www.cee.kerala.gov.in വഴി നടത്താം.
ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നിലവിൽ ഉള്ളവർ; ഇവയുടെ ആദ്യ രണ്ടുഘട്ടങ്ങളിലും അലോട്മെന്റ് ഒന്നും ലഭിക്കാത്തവർ എന്നിവരുടെ ഹയർ ഓപ്ഷനുകൾ, മൂന്നാംഘട്ട അലോട്മെൻറിൽ പരിഗണിക്കപ്പെടണമെങ്കിൽ, അവരുടെ ഹോംപേജ് വഴി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഹോം പേജിൽ ലോഗിൻ ചെയ്ത് അവിടെയുള്ള ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും. ഹയർ ഓപ്ഷനുകളിൽ, താത്പര്യമില്ലാത്തവ ഒഴിവാക്കാം, അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം.
സ്വാശ്രയവിഭാഗത്തിൽ പുതുതായി പ്രക്രിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാലക്കാട് കേരള മെഡിക്കൽ കോളേജിലേക്ക് കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. ഫീ 8,10,175 രൂപയാണ്. എൻആർഐ ഫീ 22,74,006 രൂപയും. ഫീ താത്കാലികമാണ്. അന്തിമ ഫീ ഇതിൽ കൂടുതലെങ്കിൽ അധിക തുക അടയ്ക്കണം. കുറവെങ്കിൽ കോളേജ്, അധികം ലഭിച്ച തുക വിദ്യാർഥിക്ക് തിരികെ നൽകണം.
നിലവിൽ പ്രവേശനം നേടിയവർക്ക് ഇനിയും ഒരു മാറ്റം വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ (ഉണ്ടെങ്കിൽ) പൂർണമായും റദ്ദാക്കണം. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ മൂന്നാംഘട്ട അലോട്മെൻറിൽ പരിഗണിക്കില്ല. എന്നാൽ, മുൻ ഘട്ടങ്ങളിൽ ഈ കോഴ്സുകളിൽ പ്രവേശനം നേടിയവർ ഓപ്ഷൻ കൺഫർമേഷൻ നടത്താത്ത പക്ഷം അവരുടെ നിലവിലുള്ള പ്രവേശനം നിലനിൽക്കും.
ഓപ്ഷൻ കൺഫർമേഷൻ നടത്തുന്ന, നിലവിൽ അഡ്മിഷൻ ഉള്ളവർക്ക് ഈ ഘട്ടത്തിൽ ഒരു മാറ്റം വന്നാൽ, നിലവിലുള്ള സീറ്റ് നഷ്ടമാകും. പുതിയ സീറ്റ് അവർ സ്വീകരിക്കണം. സ്വീകരിക്കാത്ത പക്ഷം പുതിയ സീറ്റും നഷ്ടപ്പെടും. അതിനാൽ അലോട്ടു ചെയ്യപ്പെട്ടാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾമാത്രം മൂന്നാം ഘട്ടത്തിലേക്ക് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും വിഭാഗത്തിനുള്ള സീറ്റ് അലോട് ചെയ്യപ്പെടാതെ ഒഴിഞ്ഞു കിടക്കുന്ന പക്ഷം, പ്രോെസ്പക്ടസ് വ്യവസ്ഥകൾ പ്രകാരം അത് ഈ ഘട്ടത്തിൽ പരിവർത്തനം ചെയ്ത് അലോട് ചെയ്യും.
അലോട്മെന്റ് 16-ന്
• മൂന്നാംഘട്ട പ്രൊവിഷണൽ അലോട്മെന്റ് ഒക്ടോബർ 15-നും അന്തിമ അലോട്മെന്റ് 16-നും പ്രസിദ്ധീകരിക്കും. അലോട്മെൻറ് ലഭിക്കുന്നവർ ഹോം പേജിൽ നിന്ന് അലോട്മെൻറ് മെമ്മോ ഡൗൺലോഡു ചെയ്യണം. അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ/ബാക്കി ഫീ (ബാധകമെങ്കിൽ) നിർദേശിച്ചിട്ടുള്ള രീതിയിൽ അടച്ച ശേഷം 17-നും 22-നു വൈകീട്ട് നാലിനും ഇടയ്ക്ക് അലോട്മെൻറ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
• സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ അലോട്മെൻറ് ലഭിക്കുന്നവർ മുഴുവൻ ഫീസും പ്രവേശന പരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിലേക്കാണ് അടയ്ക്കേണ്ടത്
• സ്വകാര്യ സ്വാശ്രയ മെഡിക്കൽ/െഡൻറൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നവർ കോളേജിൽ പ്രവേശനം നേടുന്ന വേളയിൽ കോളേജിലാണ് ഫീസ് അടയ്ക്കേണ്ടത്
• പട്ടികജാതി/പട്ടികവർഗം/ഒഇസി/വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റ് വിഭാഗക്കാർ തുടങ്ങിയവർ ടോക്കൺ ഫീ അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയ കോളേജിലെ മൈനോറിറ്റി/എൻആർഐ ക്വാട്ടയിൽ ആണ് അലോട്മെൻറ് ലഭിച്ചതെങ്കിൽ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസ് ഇളവിന് അർഹത ഉണ്ടാകില്ല
• ഫീസ്ഘടന വെബ് സൈറ്റിൽ ലഭിക്കും. സ്വാശ്രയ കോളേജുകളിലെ ഫീസ് താത്കാലികമായതിനാൽ അന്തിമ ഫീ നിർണയിക്കപ്പെടുമ്പോൾ കൂടുതൽ തുക അടയ്ക്കേണ്ടിവന്നാൽ പ്രവേശനം നേടുമ്പോൾ അടയ്ക്കണം
• കാലാവധി തീരുന്ന/തീർന്ന വിസ, ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകിയ, സ്പോൺസറുടെ സെൽഫ് ഡിക്ലറേഷനും നൽകിയ എൻആർഐ വിഭാഗക്കാർക്കും ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഇവർ 14-ന് രാവിലെ 11-നകം സാധുവായ അസൽ വിസ/അക്നോളജ്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് നൽകാത്ത പക്ഷം, അവർക്കു ലഭിച്ച എൻആർഐ സ്റ്റാറ്റസ്, എൻആർഐ ക്വാട്ടയിൽ അലോട്മെൻറ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് എന്നിവ നഷ്ടപ്പെടും.
• മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന യുജി ഓൾ ഇന്ത്യ ക്വാട്ട അലോട്മെന്റ് വഴി മൂന്നാം ഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവർ/അഡ്മിറ്റ് ചെയ്യപ്പെട്ടവർ, മൂന്നാംറൗണ്ട് സംസ്ഥാന ക്വാട്ട കൗൺസലിങ്ങിന് അർഹരല്ലെന്ന് എംസിസി നിർദേശിക്കുകയും ഇവരുടെ വിവരങ്ങൾ സംസ്ഥാനവുമായി പങ്കുെവക്കുകയും ചെയ്യുന്ന പക്ഷം അവർക്ക് സംസ്ഥാന മൂന്നാംഘട്ടത്തിൽ പങ്കെടുക്കാനുള്ള അർഹത നഷ്ടപ്പെടും.
അഡ്മിഷൻ റദ്ദുചെയ്യാം
ആദ്യ രണ്ടു ഘട്ടങ്ങളിൽ പ്രവേശനം നേടിയവർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ വേണ്ടെന്നുവെച്ച് പ്രവേശനം നേടിയ സീറ്റ് വേണ്ടെന്നുവെക്കാം, അഡ്മിഷൻ റദ്ദുചെയ്യാം. അതിന് 14-ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ട്. ഈ കോഴ്സുകളിൽ മൂന്നാംറൗണ്ടിനു ശേഷം ഒഴിവുകൾ ഉള്ള പക്ഷം സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ട് വഴി അത് നികത്തുന്നതാണ്. വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
Published: 08 Oct 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented