കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി ബ്ലോക്ക്‌ചെയിൻ 360 എന്ന പേരിൽ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.വർക്‌ഷോപ്പുകൾ, ഡെവലപ്പർ എക്സർസൈസ്, ഇന്റേൺഷിപ്പ് അവസരങ്ങൾ, ജോബ് അസിസ്റ്റൻസ് എന്നിവ വഴി ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ സമഗ്രപരിശീലനമാണ് ലക്ഷ്യം. യോഗ്യത: ബിരുദം.

To advertise here,

കേരള നോളജ് ഇക്കണോമി മിഷന്റെ സഹായത്തോടെ ഡിജിറ്റൽ വിഭജനം നികത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിശീലനപരിപാടിയിൽ പട്ടികജാതി-വർഗ, ട്രാൻസ്‌ജെൻഡർ, മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, സിംഗിൾ പാരന്റ് വിമൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വ്യക്തികൾക്ക് ഫീസിൽ 100 ശതമാനം കിഴിവുനൽകുന്നു.

കൂടാതെ, കേരള നോളജ് ഇക്കണോമി മിഷൻ പോർട്ടൽ വഴി അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 60 ശതമാനം ഫീസിളവുമുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലായി നവംബർ മുതൽ ഫെബ്രുവരിവരെ നാലുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കോഴ്‌സ്/ ബാച്ച് സംബന്ധമായ വിശദാംശങ്ങൾ അറിയാൻ kba.ai സന്ദർശിക്കുക. വിവരങ്ങൾക്ക്: 916238210114 എന്ന നമ്പറിൽ ബന്ധപ്പെടുക. നവംബർ 16-ന് തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലാ കാമ്പസിലാണ് പരമ്പരയുടെ ആദ്യ ബാച്ച് തുടങ്ങുക.