കൊച്ചി: കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയായ കീമിൻെറ ഫലപ്രഖ്യാപന തീയതി നീട്ടിവെച്ചു. തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന ഫലപ്രഖ്യാപനമാണ് മാറ്റിവെച്ചത്. 

To advertise here,

സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷം ഈ മാസം 26-ന് ഫലം പ്രഖ്യാപിക്കും.

സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ പരീക്ഷാ ഫലം ഞായറാഴ്ച രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകയിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി റോജി. എം. ജോൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് കീം പരീക്ഷാ ഫലപ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.